റെഡ് അലര്‍ട്ട്; ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇടുക്കിയിൽ മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നാളെ വൈകിട്ട് ഏഴു മുതൽ മറ്റന്നാൾ രാവിലെ ആറ് വരെ നിരോധിച്ചു

Update: 2025-10-21 11:41 GMT
Editor : നബിൽ ഐ.വി | By : Web Desk

ഇടുക്കി: കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാലും ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലാ കലക്ടറാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. സ്കൂളുകള്‍, കോളജുകള്‍, ട്യൂഷൻ സെന്‍ററുകള്‍, മദ്റസകള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

ഇടുക്കിയിൽ മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നാളെ വൈകിട്ട് ഏഴു മുതൽ മറ്റന്നാൾ രാവിലെ ആറ് വരെ നിരോധിച്ചിട്ടുണ്ട്. ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾ, റോഡ് നിർമ്മാണം എന്നിവ നിർത്തിവയ്ക്കണം. സാഹസിക - ജല വിനോദങ്ങളും നിരോധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും ശക്തമായി മഴ തുടരുകയാണ്. കാസർകോടും, കണ്ണൂരും ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. അറബിക്കടലിനും, ബംഗാൾ ഉൾക്കടലിനും മുകളിലായി അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും മഴ തൽസ്ഥിതി തുടരും.

ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും. മഴ കനക്കുന്നതിനാൽ മലയോര മേഖലയിലുള്ളവരും, തീരദേശവാസികളും ജാഗ്രത പാലിക്കണം.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News