മറ്റൊരു തെരഞ്ഞെടുപ്പുകാലം; മൂലമ്പിള്ളി പുനരധിവാസ പാക്കേജ് ഇനിയും പാതിവഴിയില്‍, തീരാത്ത ദുരിതം

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍‍ റോഡിനായി കുടിയൊഴിപ്പിക്കപ്പെട്ടത് 316 കുടുംബങ്ങളാണ്. ഇതില്‍ 50 കുടുംബങ്ങള്‍ക്കു മാത്രമാണ് അനുവദിക്കപ്പെട്ട ഭൂമിയില്‍ വീട് വയ്ക്കാനായത്

Update: 2024-04-02 01:38 GMT
Editor : Shaheer | By : Web Desk

കൊച്ചി: വല്ലാര്‍പാടം ടെര്‍മിനല്‍ പദ്ധതിക്കുവേണ്ടി മൂലമ്പിള്ളിയില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് ഇനിയും പൂര്‍ണമായി നടപ്പായില്ല. 16 വര്‍ഷത്തിനിപ്പുറവും നീതി നിഷേധിക്കപ്പെട്ട് കഴിയുകയാണ് നിരവധി കുടുംബങ്ങള്‍. സാധാരണ മൂലമ്പിള്ളിക്കാരുടെ ദുരിതം തെര‍ഞ്ഞെടുപ്പ് വേദികളില്‍ ചര്‍ച്ചയാകാറുണ്ട്. എന്നാലിപ്പോള്‍ എല്ലാവരും ഈ മനുഷ്യരെ മറന്ന മട്ടാണ്.

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍‍ റോഡിനായി കുടിയൊഴിപ്പിക്കപ്പെട്ടത് 316 കുടുംബങ്ങളാണ്. ഇതില്‍ 50 കുടുംബങ്ങള്‍ക്കു മാത്രമാണ് അനുവദിക്കപ്പെട്ട ഭൂമിയില്‍ വീട് വയ്ക്കാനായത്. മറ്റുള്ളവരുടെ പുനരധിവാസം 16 വര്‍ഷത്തിനിപ്പുറവും പാതിവഴിയിലാണ്. പലര്‍ക്കും ലഭിച്ചത് ചതുപ്പുനിലമാണ്. ചിലര്‍ക്കാകട്ടെ നിയമപ്രശ്നങ്ങള്‍ മൂലം കിട്ടിയ ഭൂമിയില്‍ വീട് വയ്ക്കാനുമാകുന്നില്ല.

Advertising
Advertising

നിരവധി കുടുംബങ്ങള്‍ ഇപ്പോഴും വാടകവീടുകളിലാണ് താമസിക്കുന്നത്. പാക്കേജില്‍ പ്രഖ്യാപിച്ച തൊഴില്‍ ലഭ്യമാക്കുമെന്ന ഉറപ്പും വെറും വാഗ്ദാനമായി ഒതുങ്ങി. മൂലമ്പിള്ളിക്കാരുടെ പ്രശ്നങ്ങളുയര്‍ത്തി 2009ല്‍ തെര‍ഞ്ഞെടുപ്പില്‍ മേരി ഫ്രാന്‍സിസ് മത്സരിച്ചിരുന്നു. ഇന്നിപ്പോള്‍ മൂലമ്പിള്ളിക്കാരുടെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് വേദികളില്‍ ഉയര്‍ന്നുകേള്‍ക്കുന്നേയില്ല.

Full View

Summary: The rehabilitation package announced for the evacuees from Moolampilly for the Vallarpadam terminal project is yet to be fully implemented

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News