വളാഞ്ചേരിയിൽ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭർത്താവും മാതാവും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍

സംഭവത്തിൽ മുഖ്യമന്ത്രി,ഡിജിപി,മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം

Update: 2024-02-09 03:00 GMT

റംഷീന

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. യുവതിയെ ഭർത്താവും മാതാവും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി,ഡിജിപി,മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം .

കഴിഞ്ഞ ജനുവരി 25 ന് പുലർച്ചെയാണ് പട്ടാമ്പി വിളയൂർ,പേരടിയൂർ സ്വദേശിനിയായ ഷാനി എന്ന റംഷീനയെ മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂരിലെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്‍റെ മുകൾ നിലയിൽ ജനലിൽ ഷോളിൽ തൂങ്ങി മരിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിലെ അഞ്ചടിയോളം മാത്രമുള്ള ജനലിന്‍റെ കമ്പികളിൽ ഷാൾ പലതവണ തിരിച്ചു കെട്ടി കഴുത്തിൽ കുരുക്കി നിലത്ത് കാലുകുത്തിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കൾ പറയുന്നു.

Advertising
Advertising

മരണം കൊലപാതകമാണെന്നും ഭർത്താവും മാതാവും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും നേരത്തെയും വിവാഹസമയത്ത് നൽകിയ സ്വർണ്ണം കുറഞ്ഞു പോയി എന്നതുൾപ്പെടെ പറഞ്ഞു നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് ഫൈസലിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായും.ബന്ധം ചോദ്യം ചെയ്തതിന് യുവതിയെ ക്രൂരമായി മർദ്ദിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം യുവതി മരിക്കുന്നതിന്‍റെ ദിവസങ്ങൾക്ക് മുൻപ് അയച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.അതേസമയം കേസിൽ അന്വേഷണം നടക്കുകയാണെന്നും. തുടർനടപടികൾ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News