ആശമാർക്ക് ആശ്വാസം; ഓണറേറിയം കൂട്ടാൻ ശിപാർശ

പ്രശ്‌നങ്ങൾ പഠിച്ച വിദഗ്ദ സമിതി റിപ്പോർട്ടിലാണ് ശിപാർശയുള്ളത്

Update: 2025-08-27 07:00 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ആശമാരുടെ ഓണറേറിയം കൂട്ടാൻ ശിപാർശ. ഓണറേറിയം 10,000 ആയി വർധിപ്പിക്കാനും വിരമിക്കൽ ആനുകൂല്യം കൂട്ടാനും ശിപാർശയുണ്ട്. പ്രശ്‌നങ്ങൾ പഠിച്ച വിദഗ്ദ സമിതി റിപ്പോർട്ടിലാണ് ശിപാർശയുള്ളത്.

സമിതി ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചു. വനിത ശിശുവികസന ഡയറക്ടര്‍ ഹരിത വി. കുമാര്‍ അധ്യക്ഷയായ സമിതിയാണ് ആരോഗ്യ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവിലെ 7000 രൂപയുള്ള ഓണറേറിയം 10000 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ശിപാര്‍ശ. കേന്ദ്ര നിയമപ്രകാരം 50000 രൂപയാണ് വിരമിക്കല്‍ ആുകൂല്യം. ഇത് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നും സര്‍ക്കാരിന് ശിപാര്‍ശ നല്‍കി.സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം ഇന്ന് 200ാം ദിവസത്തിലേക്കെത്തി.

Advertising
Advertising

അതേസമയം, ആശമാരുടെ ഓണറേറിയം വർധിപ്പിക്കാനുള്ള ശിപാർശ ഉണ്ടെങ്കിൽ നല്ലതാണെന്നും എന്നാൽ നീതി പൂർണമായ വർധനവ് വേണമെന്നും കേരള ആശ ഹെൽത്ത് വർക്ക് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു. സമരത്തിന്റെ 53ാം ദിവസം 3000 രൂപയെങ്കിലും ഓണറേറിയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. 200 ദിവസം പിന്നിട്ടതിനാൽ പതിനായിരം രൂപക്ക് മുകളിൽ ഓണറേറിയത്തിന് ശിപാർശ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും കൃത്യമായ തീരുമാനത്തിലെത്താതെ സമരം അവസാനിപ്പിക്കില്ലെന്നും മിനി വ്യക്തമാക്കി.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News