ഒടുവില്‍ ആശ്വാസം; സ്‌കൈ ഡൈനിങ്ങിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി

രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും സ്ഥാപത്തിന്‍റെ ജീവനക്കാരിയുമാണ് കുടുങ്ങിക്കിടന്നത്

Update: 2025-11-28 11:19 GMT
Editor : Lissy P | By : Web Desk

ഇടുക്കി: ആനച്ചാലിൽ സ്‌കൈ ഡൈനിംങ്ങിൽ കുടുങ്ങിക്കിടന്നവിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി.ഫയര്‍ഫോഴ്സ് എത്തി കയറുകെട്ടിയാണ് സഞ്ചാരികളെ പുറത്തിറക്കിയത്. മലപ്പുറം സ്വദേശികളായ നാലുപേരും സ്‌കൈ ഡൈനിംങ്ങ് ജീവനക്കാരിയുമടക്കം അഞ്ചുപേരാണ് മണിക്കൂറുകളോളം ഇതിൽ കുടുങ്ങിക്കിടന്നത്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളുമാണ് സംഘത്തിലുണ്ടായിരുന്നത്. 

ഫയര്‍ഫോഴ്സ് സംഘത്തിലൊരാള്‍ മുകളിലെത്തുകയും സേഫ്റ്റ് ബെല്‍റ്റുകള്‍ ഘടിപ്പിച്ച് കയറുകെട്ടിയാണ് ആളുകളെ പുറത്തിറക്കുന്നത്. ആദ്യം കുട്ടികളുടെ മാതാവിനെയാണ് പുറത്തിറക്കിയത്. പിന്നീട് രണ്ടുകുട്ടികളെയും പുറത്തിറക്കി. ഫയര്‍ഫോഴ്സ് അംഗം കുട്ടികളെ കൈയിലെടുത്തുകൊണ്ട് കയറിലൂടെ താഴേക്കിറങ്ങുകയായിരുന്നു.  

Advertising
Advertising

ക്രൈയിനിൻറെ തകരാണ് സ്‌കൈ ഡൈനിംങ്ങിൽ കുടുങ്ങിക്കിടക്കാൻ കാരണമായത്. ഉടൻ തന്നെ ഫയർഫോഴ്‌സെത്തി സാങ്കേതിക തകരാർ പരിഹരിക്കാൻ ശ്രമിച്ചിരുന്നു.ഇന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് ഫയർഫോഴ്‌സ് കയർ കെട്ടി കുടുങ്ങിക്കിടന്ന ഓരോരുത്തരെയും രക്ഷപ്പെടുത്തിയത്. 150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികൾ കുടങ്ങിക്കിടന്നിരുന്നത്. രണ്ടുമാസം മുൻപാണ് ഇടുക്കി ആനച്ചാലിൽ സ്‌കൈ ഡൈനിംങ്ങ് സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. അതേസമയം,സാധാരണയുള്ളതിനാല്‍ കൂടുതല്‍ ഉയരത്തില്‍ ഇന്ന് സ്കൈ ഡൈനിങ്ങ് പ്രവര്‍ത്തിച്ചെന്നും ഇതാണ് സാങ്കേതിക തകരാറിന് കാരണമായതെന്നും പറയപ്പെടുന്നു.സംഭവത്തില്‍ ജില്ലാ ടൂറിസം വകുപ്പ് അടക്കമുള്ളവര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News