പോലീസിനും എംജി സർവകലാശാലയ്ക്കും ലൈംഗികാതിക്രമ പരാതി നല്‍കുമെന്ന് ഗവേഷക; നിരാഹാര സമരം 7-ാം ദിവസത്തിലേക്ക്

ഇന്നലെയാണ് ലൈംഗികാതിക്രമ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തൽ ഗവേഷക നടത്തിയത്. 2014ൽ നാനോ സെന്‍ററിൽ വെച്ച് മറ്റൊരു ഗവേഷകനും പിന്നാലെ ഒരു ജീവനക്കാരനും ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം

Update: 2021-11-04 02:03 GMT
Editor : Nisri MK | By : Web Desk
Advertising

എംജി സർവകലാശാലയിൽ നിരാഹാരം ഇരിക്കുന്ന ഗവേഷക ഇന്ന് പോലീസിൽ പരാതി നല്‍കും. 2014ൽ നടന്ന ലൈംഗീകാതിക്രമ ശ്രമത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഗവേഷക പോലീസിനെ സമീപിക്കുന്നത്. സർവകലാശാലയ്ക്കും പരാതി സമർപ്പിക്കാനാണ് ഗവേഷകയുടെ തീരുമാനം.

ഇന്നലെയാണ് ലൈംഗീകാതിക്രമ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തൽ ഗവേഷക നടത്തിയത്. 2014ൽ നാനോ സെന്‍ററിൽ വെച്ച് മറ്റൊരു ഗവേഷകനും പിന്നാലെ ഒരു ജീവനക്കാരനും ലൈംഗീകാതിക്രമം നടത്താൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. മാധ്യമങ്ങളിലൂടെ ഇക്കാര്യം ഗവേഷക പറഞ്ഞതിനു പിന്നാലെയാണ് പോലീസിൽ പരാതി നല്‍കാനും തീരുമാനിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പരാതി നല്‍കാനാണ് തീരുമാനം. നിലവിലെ വിസി ആയ സാബു തോമസിനോട് അന്ന് തന്നെ കാര്യങ്ങൾ അറിയിച്ചതാണെന്നാണ് ഗവേഷക പറയുന്നത്.

എന്നാൽ ഇത് വിസി തള്ളിക്കളഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചർച്ചക്കിടയിലാണ് വിവരം ആദ്യമായി ദീപ പറഞ്ഞതെന്നാണ് വിസി പറയുന്നത്. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് വിസിയും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പോലീസിനു പരാതി നല്‍കുന്നതിനൊപ്പം സർവകലാശാലയ്ക്ക് പരാതി നല്‍കാനും ഗവേഷക തീരുമാനിച്ചിട്ടുണ്ട്.

Full View

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News