'രാഹുൽ മാങ്കൂട്ടത്തിലിനെ പിടിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തം, അതു ചെയ്യാതെ വാചക കസർത്ത് നടത്തുന്നു'; കെ. മുരളീധരൻ
''തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന അഴിമതിക്ക് ചൂട്ട് പിടിച്ചത് ബിജെപിയാണ്. അഴിമതി ചൂണ്ടിക്കാണിക്കാൻ ബിജെപി ശ്രമം നടത്തിയിട്ടില്ല''
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പിടിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും അത് ചെയ്യാതെ വാചക കസർത്ത് നടത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.
തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന അഴിമതിക്ക് ചൂട്ട് പിടിച്ചത് ബിജെപിയാണ്. അഴിമതി ചൂണ്ടിക്കാണിക്കാൻ ബിജെപി ശ്രമം നടത്തിയിട്ടില്ല. യുഡിഎഫാണ് ഇത് ചൂണ്ടിക്കാട്ടിയത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം തെരഞ്ഞെടുപ്പിൽ UDF വിജയത്തിനെ ബാധിക്കില്ല. സ്വർണ്ണ കൊള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. 55 സീറ്റുകൾ വരെ തിരുവനന്തപുരം നഗരസഭയിൽ യുഡിഎഫ് നേടുമെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.
അതേസമയം രാഹുൽ മാങ്കൂട്ടത്തലിനെ കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ചു. ആദ്യത്തെ സംഘത്തോട് ബംഗളൂരുവിൽ നിന്ന് തിരിച്ചെത്താൻ നിർദേശിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായതിനു ശേഷമായിരിക്കും രാഹുലിന്റെ അറസ്റ്റ്. രാഹുലിനെ ലൊക്കേറ്റ് ചെയ്യുകയാണ് ലക്ഷ്യം. നിലവിലുള്ള സംഘത്തിൽ നിന്നുതന്നെ വിവരങ്ങൾ ചോരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്ത കേസിൽ പരാതിക്കാരിയുടെ മൊഴി വേഗത്തിൽ രേഖപ്പെടുത്താൻ അന്വേഷണസംഘം തയ്യാറെടുക്കുന്നത്. മൊഴി നൽകാൻ തയാറെന്ന് പരാതിക്കാരി അറിയിച്ചിരുന്നു.