കരിപ്പൂർ​ വിമാനത്താവളത്തിൽ ആറ് മാസം വിമാന സർവീസുകൾക്ക് നിയന്ത്രണം

റീകാർപ്പറ്റിങ്ങിനായി ആറ്​ മാസത്തേക്ക് ​റൺവേ പകൽ സമയങ്ങളിൽ അടച്ചിടും. ​

Update: 2023-01-14 17:35 GMT

മലപ്പുറം: കരിപ്പൂർ​ വിമാനത്താവളത്തിൽ ആറ് മാസത്തേക്ക് വിമാന സർവീസുകൾക്ക് നിയന്ത്രണം. ഞായറാഴ്ച തുടങ്ങുന്ന റൺവേ റീകാർപറ്റിങ്​ പ്രവൃത്തിയുടെ ഭാഗമായാണ് നിയന്ത്രണം. ഇതുമായി ബന്ധപ്പെട്ട് വിമാന സർവീസുകൾ പുനക്രമീകരിച്ചു.

റീകാർപ്പറ്റിങ്ങിനായി ആറ്​ മാസത്തേക്ക് ​റൺവേ പകൽ സമയങ്ങളിൽ അടച്ചിടും. ​നിലവിൽ ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ്​ ഈ സമയത്തുളളത്​. ആഴ്ചയിൽ ആറ്​ ദിവസമുളള എയർ ഇന്ത്യ ഡൽഹി സർവീസിന്‍റെ സമയം ​മാറ്റി​.

പുതിയ സമയക്രമം അനുസരിച്ചാണ് ഡൽഹിയിലേക്കുള്ള സർവീസ്. ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.30നും വെളളി, ഞായർ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 8.55നുമാണ്​ വിമാനം പുറപ്പെടുന്നത്.

സലാലയിലേക്കുള്ള സലാം എയറിന്‍റെ സർവീസ് സമയവും മാറ്റി​. ജനുവരി 17 മുതൽ 8.55ന്​ വിമാനം കരിപൂരിൽ നിന്ന് പുറപ്പെടും. ചൊവ്വ, ശനി ദിവസങ്ങളിലാണ്​ സർവീസ്. റൺവേ റീ കാർപ്പറ്റിങ്ങിനൊപ്പം റൺവേയിൽ സെന്റർ ലൈൻ ലൈറ്റിങ് സംവിധാനവും പുതുതായി സ്ഥാപിക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News