റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനാകുന്നത് മലയാള സിനിമയുടെ മറ്റൊരു ഭാഗ്യം ; സജി ചെറിയാൻ

സം‌സ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ ഇന്നലെയാണ് പ്രഖ്യാപിച്ചത്

Update: 2025-11-01 07:43 GMT

തിരുവനന്തപുരം: റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനാകുന്നത് മലയാള സിനിമയുടെ മറ്റൊരു ഭാഗ്യമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരളത്തിൽ കൂടുതൽ സമയം ചെലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞതായും മന്ത്രി പറഞ്ഞു. ചലച്ചിത്ര അക്കാദമിക്ക് പുതിയ ടീം വരട്ടെയെന്നും മന്ത്രി പറഞ്ഞു.

റസൂൽ പൂക്കുട്ടി ഇന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപെഴ്ണായി ചുമതലയേറ്റു. മുൻ ചെയർമാൻ പ്രേം കുമാർ ചടങ്ങിൽ പങ്കെടുത്തില്ല. ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക്സ് എന്ന ഭാഗത്തിന് കൂടി ഊന്നൽ കൊടുക്കുമെന്ന് റസൂൽ പൂക്കുട്ടി പ്രതികരിച്ചു. ഗുരു തുല്യന്മാരായിട്ടുള്ള ആളുകൾ ഇരുന്ന സീറ്റിലാണ് ഇരിക്കുന്നതെന്നും ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

സം‌സ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർപേഴ്സണായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ ഇന്നലെയാണ് പ്രഖ്യാപിച്ചത് . കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ. 26 അംഗങ്ങളെയാണ് ബോർഡിൽ പുതുതായി ഉൾപ്പെടുത്തിയത്. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള നീക്കം സജീവമായിരുന്നു. 

2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയർമാൻ ആയ നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയുടെ അധികാരത്തിൽ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രഞ്ജിത്തിന്റെ സ്ഥാനം തെറിച്ചു തുടർന്നാണ് വൈസ് ചെയർമാൻ ആയിരുന്ന പ്രേംകുമാർ ചുമതല ഏറ്റെടുക്കുന്നത്. മൂന്നു വർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾക്കും ഇത് ബാധകമാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ ഭാരവാഹികളുടെ നിയമനം. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News