മുട്ടിൽ മരംമുറിക്കേസിൽ പിഴചുമത്തി റവന്യൂ വകുപ്പ്; 35 കേസുകളിലായി എട്ട് കോടിയോളം രൂപ പിഴചുമത്തി

കേസിൽ റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർ പിഴയൊടുക്കണം

Update: 2023-09-28 03:30 GMT
Editor : anjala | By : Web Desk
Advertising

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ റവന്യൂ വകുപ്പ് പിഴ ചുമത്തി തുടങ്ങി . കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമാണ് നടപടി. 35 കേസുകളിലായി എട്ടു കോടിയോളം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കേസിൽ റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർ പിഴയൊടുക്കണം. മുറിച്ച് കടത്തിയ മരത്തിൻ്റെ മൂന്നിരട്ടിവരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുൽ നടപടി ആരംഭിക്കുമെന്നും നോട്ടീസിൽ കാണിക്കുന്നു. പ്രതികൾക്ക് മാത്രമല്ല റോജി കബളിപ്പിച്ച ആദിവാസി കർഷകർക്കും പിഴ നോട്ടീസ് നൽകിയിട്ടുണ്ട്. 27 കേസുകളിലെ വിലനിർണയം വനം വകുപ്പ് നൽകിയിട്ടില്ല. ഇത് ലഭിക്കുന്നത് പ്രകാരം മറ്റു കേസുകൾക്കും നോട്ടീസ് നൽകും. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News