ഒറ്റത്തവണ കെട്ടിട നികുതി ഇളവ് വേണമെന്ന സാബു എം ജേക്കബിന്റെ ആവശ്യം തള്ളി റവന്യു വകുപ്പ്

ജനങ്ങളിൽ നിന്നും പണം ഈടാക്കിയാണ് ഭക്ഷ്യ വസ്തുക്കൾ നൽകുന്നതെന്നുംഅതിനാൽ നികുതി ഇളവ് നൽകാനാവില്ലെന്നും സർക്കാർ

Update: 2022-08-19 03:34 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ഒറ്റത്തവണ കെട്ടിട നികുതി ഇളവ് ലഭിക്കണമെന്ന ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്റെ ആവശ്യം തള്ളി റവന്യു വകുപ്പ്.

കിഴക്കമ്പലത്ത് 1176.68 സ്‌ക്വയർഫീറ്റുള്ള കെട്ടിടത്തിന് നികുതിയിളവ് വേണമെന്നായിരുന്നു സാബു എം ജേക്കബിന്റെ ആവശ്യം.എന്നാൽ ജനങ്ങളിൽ നിന്നും പണം ഈടാക്കിയാണ് ഭക്ഷ്യ വസ്തുക്കൾ നൽകുന്നതെന്നുംഅതിനാൽ നികുതി ഇളവ് നൽകാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി.

കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം വില്ലേജിൽ ബ്ലോക്ക് ഇരുപത്തഞ്ചിൽ സ്ഥിതി ചെയ്യുന്നതാണ് ഈ കെട്ടിടം.  സാബു സർക്കാറിനെ സമീപിച്ചതിന് പിന്നാലെ കുന്നത്തുനാട് തഹസിൽദാർ സ്ഥലം സന്ദർശിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

അരി, പഞ്ചസാര, പച്ചക്കറി, പഴവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണാണ് ഈ കെട്ടിടം. പ്രദേശവാസികളിൽ നിന്നും നിശ്ചിത തുക ഈടാക്കി വിൽപ്പന നടത്തുന്നുണ്ടെന്നും അതുകൊണ്ട് തന്നെ കെട്ടിട നികുതിയിളവ് നൽകേണ്ടതില്ലെന്നുമാണ് തഹസിൽദാർ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് റവന്യുവകുപ്പ് സാബു എം ജേക്കബിന്‍റെ ആവശ്യം തള്ളിയത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News