ജില്ലകൾ നോക്കി പന്നി ഫെസ്റ്റും ബീഫ് ഫെസ്റ്റും നടത്തിയ ഡിവൈഎഫ്‌ഐ കോൺഗ്രസിനെ ആർ.എസ്.എസ് വിരുദ്ധത പഠിപ്പിക്കണ്ട- റിജില്‍ മാക്കുറ്റി

സംഘപരിവാർ എന്ന് പറയുന്ന ഹിന്ദു തീവ്രവാദികളിൽ നിന്ന് ഇന്ത്യയെ മോചിക്കാനാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. പിന്നെ ഹിന്ദു എന്ന പദം ഒരു സംസ്കാരമാണ് മതമല്ല. RSS അല്ലാത്ത എല്ലാവരും ഉണ്ട്. അതിൽ മുസ്ലീം ഉണ്ട്, ക്രിസ്ത്യനുണ്ട്, ജൈന ബുദ്ധ സിഖ് പാരമ്പര്യമുണ്ട്.

Update: 2021-12-13 14:18 GMT
Editor : Nidhin | By : Web Desk

രാഹുൽ ഗാന്ധി ജയ്പൂരിൽ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള വിവാദങ്ങൾ അവസാനിക്കില്ല. ഹിന്ദുത്വവാദികളെ പുറത്താക്കി ഹിന്ദുക്കൾ അധികാരത്തിൽ വരണമെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്‌ഐ ദേശീയ സെക്രട്ടറി എ.എ റഹീം രംഗത്ത് വന്നിരുന്നു.

ഇപ്പോൾ റഹീമിന് മറുപടി നൽകിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി.

റഹീം ആദ്യം ചെയ്യേണ്ടത് മതം നോക്കി മുസ്ലീം ചെറുപ്പക്കാർക്ക് എതിരെ തീവ്രവാദം ബന്ധം പറഞ്ഞ് കേസെടുക്കുന്ന പിണറായിയെ ആദ്യം തിരുത്താൻ നോക്കണമെന്ന് റിജിൽ പറഞ്ഞു. കൂടാതെ ചുവപ്പണിഞ്ഞ കാവി സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്ന് റിജിൽ ആരോപിച്ചു.

Advertising
Advertising

' എന്താണ് രാഹുൽ ഗാന്ധി ഇന്നലെ ജയ്പൂരിൽ പ്രസംഗിച്ചത്. സംഘപരിവാർ എന്ന് പറയുന്ന ഹിന്ദു തീവ്രവാദികളിൽ നിന്ന് ഇന്ത്യയെ മോചിക്കാനാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്.'- റിജിൽ മാക്കുറ്റി പറഞ്ഞു.

സംഘികൾ വെല്ലുവിളിച്ചപ്പോൾ ജില്ലകൾ നോക്കി പന്നി ഫെസ്റ്റും ബീഫ് ഫെസ്റ്റും നടത്തിയ ടീംസ് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ആർ.എസ്.എസ് വിരുദ്ധത പഠിപ്പിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

റഹീമേ ആദ്യം താങ്കൾ ചെയ്യേണ്ടത് മതം നോക്കി മുസ്ലീം ചെറുപ്പക്കാർക്ക് എതിരെ തീവ്രവാദം ബന്ധം പറഞ്ഞ് കേസ്സെടുക്കുന്ന പിണറായിയെ ആദ്യം തിരുത്താൻ നോക്ക്.

പിന്നെ തലശ്ശേരിയിൽ പള്ളി പൊളിക്കും എന്ന് പരസ്യമായി മുദ്രാവാക്യം വിളിച്ച RSS തീവ്രവാദിക്കൾക്ക് എതിരെ UAPA ചുമത്തി കേസ്സ് എടുക്കാൻ പറ തമ്പ്രാനോട്? അലനും താഹയ്ക്കും നേരെ ചുമത്തിയ UAPA വകുപ്പ് എന്ത് കൊണ്ട് വർഗീയ കലാപാത്തിന് ആഹ്വാനം ചെയ്ത RSS കർക്ക് എതിരെ ചുമത്തുന്നില്ല?ചുവപ്പണിഞ്ഞ കാവി സർക്കാർ ആണ് കേരളം ഭരിക്കുന്നത്.

എന്നിട്ട് രാഹുൽ ഗാന്ധിക്ക് എതിരെ പറ.

എന്താണ് രാഹുൽ ഗാന്ധി ഇന്നലെ ജയ്പൂരിൽ പ്രസംഗിച്ചത്. സംഘപരിവാർ എന്ന് പറയുന്ന ഹിന്ദു തീവ്രവാദികളിൽ നിന്ന് ഇന്ത്യയെ മോചിക്കാനാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. പിന്നെ ഹിന്ദു എന്ന പദം ഒരു സംസ്കാരമാണ് മതമല്ല. RSS അല്ലാത്ത എല്ലാവരും ഉണ്ട്.

അതിൽ മുസ്ലീം ഉണ്ട്, ക്രിസ്ത്യനുണ്ട്, ജൈന ബുദ്ധ സിക്ക് പാരമ്പര്യമുണ്ട്.

വന്നു ചേർന്നതായ എല്ലാ സംസ്ക്കാരമുണ്ട്, പങ്കുവെച്ച ആശങ്ങൾ ഉണ്ട്. അതാണ് രാഹുൽ ഗാന്ധി ഉദ്ദേശിച്ച

ഹിന്ദു. അവിടെയാണ് കേരളത്തിൽ വർഗീയത ഉണ്ടാക്കാൻ നെറികെട്ട പ്രചാര വേലയുമായി താങ്കളും താങ്കളുടെ പ്രസ്ഥാനവും വരുന്നത്.

പിന്നെ സങ്കികൾ വെല്ലു വിളിച്ചപ്പോൾ ജില്ലകൾ നോക്കി പന്നി ഫെസ്റ്റും ബീഫ് ഫെസ്റ്റും നടത്തിയ ടീംസ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ്സിനെയും RSS വിരുദ്ധത പഠിപ്പിക്കണ്ട.


Full View


എ.എ റഹീമിന്‍റെ പോസ്റ്റ്

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News