കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം

നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്

Update: 2025-06-10 15:20 GMT

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 32-കാരി മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്. ദേശീയപാതാ നിർമ്മാണ കമ്പനിയായ കെ എൻ ആർ സി-യുടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപെട്ടാണ് യുവതി മരിച്ചതെന്നാണ് വിവരം. തൃശ്ശൂർ- കോഴിക്കോട്- കോഹിനൂർ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News