കൊച്ചിയിൽ വീണ്ടും തോക്ക് ചൂണ്ടി കവർച്ച; മൂന്ന് പേർ പിടിയിൽ

അക്രമി സംഘം 65000 രൂപ വില വരുന്ന ഐഫോണും 5500 രൂപയും കവർന്നു

Update: 2024-05-30 08:57 GMT

കൊച്ചി: കൊച്ചിയിൽ വീണ്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജിലാണ് നാലംഗ സംഘം കവർച്ച നടത്തിയത്. ഇതിൽ മൂന്ന് പേരെ പിടികൂടി. ലോഡ്ജിൽ താമസിക്കുന്ന ലോട്ടറി കട നടത്തുന്നയാളെ മർദിച്ച പ്രതികൾ പണവും മൊബൈൽ ഫോണും കവരുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ ലോഡ്ജിലെത്തിയ അക്രമി സംഘം ലോട്ടറി കട നടത്തുന്നയാളെ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തുകയും തോക്കുകൊണ്ട് ഇയാളുടെ കണ്ണിലേക്ക് ഇടിക്കുകയുമായിരുന്നു.

ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന 65000 രൂപ വില വരുന്ന ഐഫോണും 5500 രൂപയും സംഘം കവർന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.

സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഇയാളും അക്രമി സംഘത്തിൽപ്പെട്ടവരും തമ്മിൽ തർക്കമുണ്ടായി. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും എറണാകുളത്ത് സ്പാ നടത്തുന്നവരാണ് പ്രതികളെന്നും പൊലീസ് അറിയിയിച്ചു.

കൊച്ചിയിൽ ഇത്തരം സംഭവം വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലമുൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News