നാട്ടിലേക്ക് ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചാൽ കറിവെച്ച് കഴിക്കാനുള്ള അവകാശം ജനങ്ങൾക്ക് കൊടുക്കണം: റോജി എം ജോൺ

ഏത് മൃഗമായാലും നാട്ടിലേക്ക് ഇറങ്ങിയാൽ ശരീരത്തിന് വേദനയെടുക്കണം. നാട്ടിലേക്ക് ഇറങ്ങിയാൽ ശരീരത്തിന് വേദനയെടുക്കുമെന്ന് മൃഗത്തിന് ബോധ്യമായാൽ പിന്നെ മൃഗം വരില്ലെന്ന് റോജി പറഞ്ഞു.

Update: 2025-02-01 10:44 GMT

കോഴിക്കോട്: നാട്ടിലേക്ക് ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചാൽ കറിവെച്ച് കഴിക്കാനുള്ള അവകാശം ജനങ്ങൾക്ക് കൊടുക്കണമെന്ന് റോജി എം ജോൺ എംഎൽഎ. കാട്ടുപന്നി അടക്കമുള്ള ജീവികളെ വെടിവെച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുകളയണം എന്നാണ് പറയുന്നത്. എന്തിനാണ് കത്തിച്ചുകളയുന്നത്. നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവെച്ചാൽ കറിവെച്ച് കഴിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് റോജി പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന മലയോര സമരയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് മൃഗമായാലും നാട്ടിലേക്ക് ഇറങ്ങിയാൽ ശരീരത്തിന് വേദനയെടുക്കണം. അത് ആനയായാലും കടുവയായാലും എത് മൃഗമാണെങ്കിലും ശരി, നാട്ടിലേക്ക് ഇറങ്ങിയാൽ ശരീരത്തിന് വേദനയെടുക്കുമെന്ന് മൃഗത്തിന് ബോധ്യമായാൽ പിന്നെ മൃഗം വരില്ലെന്ന് റോജി പറഞ്ഞു.

Advertising
Advertising

കഴിഞ്ഞദിവസം സണ്ണി ജോസഫ് എംഎൽഎയും സമാനകാര്യം പറഞ്ഞിരുന്നു. പന്നിയെ വെടിവെച്ചാൽ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കുകയാണ് വേണ്ടത് എന്നായിരുന്നു എംഎൽഎ പറഞ്ഞത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ കാട്ടുപന്നിയെ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കാൻ നിയമം വേണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News