'യുഡിഎഫിലേക്ക് ഇല്ല'; കെ. എം മാണിയോട് ചെയ്തതിനുള്ള തിരിച്ചടിയാണ് കോൺഗ്രസ് നേരിടുന്നതെന്ന് റോഷി അഗസ്റ്റിൻ

പുകമറ സൃഷ്ടിക്കാൻ മാത്രമാണ് യുഡിഎഫ് ശ്രമം

Update: 2025-10-16 05:40 GMT
Editor : Jaisy Thomas | By : Web Desk

 റോഷി അഗസ്റ്റിൻ Photo| MediaOne

തിരുവനന്തപുരം: യുഡിഎഫിലേക്ക് ഇല്ലെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം . യുഡിഎഫ് പ്രവേശനം ചർച്ചയിൽ ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മീഡിയവണിനോട് പറഞ്ഞു.

പുകമറ സൃഷ്ടിക്കാൻ മാത്രമാണ് യുഡിഎഫ് ശ്രമം. പരാജയ ഭീതി മൂലമാണ് യുഡിഎഫ് വ്യാജ പ്രചരണം നടത്തുന്നത്. കെ. എം മാണിയോട് ചെയ്തതിനുള്ള തിരിച്ചടിയാണ് കോൺഗ്രസ് നേരിടുന്നത്. എൽഡിഎഫിൽ പൂർണ തൃപ്തിയുണ്ടെന്നും റോഷി കൂട്ടിച്ചേര്‍ത്തു. ചർച്ച നടത്തിയെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ വാദം തള്ളിയാണ് റോഷി അഗസ്റ്റിൻ്റെ പ്രതികരണം.

ഞങ്ങൾ ഉന്നയക്കുന്ന എല്ലാ വിഷയങ്ങളും പരിഹരിക്കപ്പെടുന്നുണ്ട്. ഭിന്നശേഷി നിയമനത്തിൽ അടക്കം ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടു. എൽഡിഎഫ് മുന്നണിയെ ബലപ്പെടുത്തുകയാണ് ലക്ഷ്യം. വഴിവക്കിൽ നിന്ന കേരള കോൺഗ്രസിനെ സ്വീകരിച്ചത് മുഖ്യമന്ത്രിയും എൽഡിഎഫുമാണ്. ആ മുന്നണിയോട് നന്ദികേട് കാണിക്കില്ല. അതാണ് കേരള കോൺഗ്രസിൻ്റെ പാരമ്പര്യമെന്നും മന്ത്രി വ്യക്തമാക്കി. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News