'RSS ആണ് ഏത് കാലത്തും കേരളത്തിൽ ബോംബിന്റെ സ്പോൺസർമാർ’ എൻ.എൻ കൃഷ്ണദാസ്

പാലക്കാട് സ്കൂളിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള RSS ന്റെ നീക്കമെന്ന് സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ്

Update: 2025-08-28 05:42 GMT

പാലക്കാട്: പാലക്കാട് സ്കൂളിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള RSS ന്റെ നീക്കമെന്ന് സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ്. ആർഎസ്എസാണ് ബോംബ് നിർമിച്ചത്. ബോംബ് എത്തിച്ചത് ആരാണെന്ന് കണ്ടെത്തുമെന്നും പൊലീസ് അന്വേഷണം ഊർജിതമാണെന്നും എൻ.എൻ കൃഷ്ണദാസ് പറഞ്ഞു.

RSS ആണ് ഏത് കാലത്തും കേരളത്തിൽ ബോംബിന്റെ സ്പോൺസർമാറെന്നും പാലക്കാട് സ്കൂളിൽ ​പൊട്ടിയത് ബോംബാണെന്ന് പൊലീസ് പറഞ്ഞതായും കൃഷ്ണദാസ് പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഒരു ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കാൻ RSS ആസൂത്രണം ചെയ്യുന്ന നീക്കങ്ങളുടെ ഭാഗമാണ് ഈ ബോംബ് ശേഖരണമെന്നും കൃഷ്ണദാസ് പറഞ്ഞു. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഉടനെ തന്നെ ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News