'തലയിലും നെറ്റിയിലും മുഖത്തുമെല്ലാം വെട്ടേറ്റ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്‌ '; ദൃക്സാക്ഷി

പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് പാലക്കാട് ബി.ജെ.പി ജില്ലാ പ്രസിഡന്റ്

Update: 2022-04-16 08:59 GMT
Editor : Lissy P | By : Web Desk

 പാലക്കാട്: 'ഞങ്ങൾ കാണുമ്പോൾ തലക്കും കാലിനും നെറ്റിയിലും മുഖത്തുമെല്ലാം വെട്ടേറ്റ് കിടക്കാണ്. ഗുരുതരമായ പരിക്കാണ് അദ്ദേഹത്തിന് ഏറ്റത്' പാലക്കാട് മേലാമുറിയിൽ വെട്ടേറ്റ് മരിച്ച ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ ആശുപത്രിയിലെത്തിയവർ പറയുന്നു.  സെക്കനന്റ് ബൈക്ക് ഷോറൂം കട നടത്തുന്ന വ്യക്തിയാണ് ശ്രീനിവാസൻ. ആ സമയത്ത് ശ്രീനിവാസൻ മാത്രമേ കടയിലുണ്ടായിരുന്നൊള്ളൂ. കടയിൽ കയറിയാണ് വെട്ടിയത് എന്നാണ് അറിഞ്ഞതെന്നും ഇവർ പറയുന്നു.

.അതേസമയം ഇതിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് പാലക്കാട് ബി.ജെ.പി ജില്ലാ പ്രസിഡന്റ്   ഹരിദാസ് പറഞ്ഞു. കേരളത്തിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപത്ത് വെച്ചാണ് ശ്രീനിവാസന് വെട്ടേറ്റിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകമാണോ അല്ലെങ്കിൽ ഏതെങ്കിലും ബിസിനസ് പ്രശ്‌നങ്ങളാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Advertising
Advertising

കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവ് വേട്ടേറ്റു മരിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റിരിക്കുന്നത്.

ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ആദ്യം ശ്രമിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വെട്ടേറ്റു മരിച്ച പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാൻ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അവിടെയുള്ളതിനാൽ പാലക്കാട് നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News