ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്ന വെബ്സൈറ്റ് നിലച്ചു; റബ്ബർ വിലസ്ഥിരത പദ്ധതി പ്രതിസന്ധിയിൽ

വെബ്സൈറ്റ് നിലച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്തത് കർഷകർക്കിടയിൽ ആശങ്ക ഉയർത്തുന്നു

Update: 2024-01-06 01:13 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

കോട്ടയം: ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്ന വെബ്സൈറ്റ് നിലച്ചതോടെ റബ്ബർ വിലസ്ഥിരത പദ്ധതി പ്രതിസന്ധിയിൽ. നാലുലക്ഷത്തോളം ബില്ലുകൾ ആണ് ഇതോടെ കെട്ടിക്കിടക്കുന്നത്. വെബ്സൈറ്റ് നിലച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്തത് കർഷകർക്കിടയിൽ ആശങ്ക ഉയർത്തുന്നു.

റബ്ബർ ഫീൽഡ് ഓഫീസുകളിലും പ്രാദേശിക റബ്ബർ ഉൽപാദന സഹകരണ സംഘങ്ങളിലും ബില്ലുകൾ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞവർഷത്തെ 54.36 കോടി രൂപ കുടിശ്ശിക നിൽക്കുകയാണ് വെബ്സൈറ്റ് പ്രവർത്തനം നിലച്ചത്. വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക് സെന്‍ററിന് 15 കോടിയോളം രൂപ സംസ്ഥാന സർക്കാർ നൽകാനുണ്ട്.നവംബറിൽ അവസാനിക്കുകയും ചെയ്തു. സർക്കാരിന് എന്‍ഐസിക്ക് കത്തിൽ മറുപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡിസംബർ 6ന് വെബ്സൈറ്റ് നിലച്ചത്.

ഷീറ്റ്, റബ്ബർ ലാറ്റക്സ് എന്നിവ ഉല്‍പാദിപ്പിക്കുന്ന കർഷകരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് നിലവിലെ പ്രതിസന്ധി. പ്രശ്നപരിഹാരത്തിന് സർക്കാരുകളുടെ ഇടപെടൽ ഉണ്ടാകാത്തത് റബർ കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപിക്കുകയാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News