റഷ്യൻ യുവതി അക്രമത്തിന് ഇരയായ സംഭവം; യുവതിയുടെ ശരീരത്തിൽ പലയിടത്തും മുറിവേറ്റ പാടുകളുണ്ടെന്ന് വൈദ്യപരിശോധന റിപ്പോർട്ട്

അക്രമത്തിന് ശേഷം യുവതി മാനസിക സമ്മർദ്ദം നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു

Update: 2023-03-26 02:41 GMT

കോഴിക്കോട്: കൂരാച്ചുണ്ടിൽ അക്രമത്തിന് ഇരയായ റഷ്യൻ യുവതിയുടെ ശരീരത്തിൽ പലയിടത്തും മുറിവേറ്റ പാടുകളുണ്ടെന്ന് വൈദ്യപരിശോധന റിപ്പോർട്ട്. അക്രമത്തിന് ശേഷം മാനസിക സമ്മർദ്ദം നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പേരാമ്പ്ര മജിസ്ട്ട്രേട്ട് കോടതിയാണ് രഹസ്യമൊഴി രേഖപ്പടുത്തിയത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായതിന് ശേഷം യുവതിയെ താമസിപ്പിക്കാനുള്ള സൗകര്യമൊരുക്കി തരാനാവശ്യപ്പെട്ട് പോലീസ് ജില്ലാ കലക്ടർക്ക് കത്ത് നൽകി.

നാളെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യും. അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ പൊലീസ് വനിതാ കമ്മീഷന് കൈമാറും. പ്രതിയായ ആഖിൽ ഇരുമ്പ് കമ്പികൊണ്ട് ക്രൂരമായി മർദിച്ചെന്നും ജീവൻ രക്ഷിക്കാനാണ് കെട്ടിടത്തിൽനിന്ന് ചാടിയതെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.

Advertising
Advertising

;ഇരുമ്പ് കമ്പികൊണ്ട് കയ്യിലും കാൽമുട്ടിന് താഴെയും ക്രൂരമായി മർദിച്ചു. സഹിക്കാനാവാതെ ആഖിലിന്റെ വീടിന്റെ മുകൾനിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇത് കണ്ട നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തന്റെ പാസ്‌പോർട്ടും ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളെല്ലാം ആഖിൽ നശിപ്പിച്ചു' എന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്.

ആഖിലിനെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. റഷ്യൻ കോൺസലും പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ട്. ആഖിൽ ലഹരിക്കടിമയാണെന്നും തന്നെയും ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News