പാലയൂർ പള്ളിയെക്കുറിച്ചുള്ള പരാമർശം വിവാദമാക്കി ക്രൈസ്തവരെ ഇളക്കിവിടാനുള്ള തന്ത്രം വിലപ്പോവില്ല: ആർ.വി ബാബു

പാലയൂർ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നാണ് ആർ.വി ബാബു കഴിഞ്ഞ ദിവസം പറഞ്ഞത്.

Update: 2024-02-08 07:30 GMT
Advertising

കോഴിക്കോട്: പാലയൂർ പള്ളിയെക്കുറിച്ചുള്ള തന്റെ പരാമർശം വിവാദമാക്കി ക്രൈസ്തവരെ ഇളക്കിവിടാനുള്ള തന്ത്രം വിലപ്പോവില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു. തുർക്കിയിൽ 1500 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയായിരുന്ന ഹാഗിയ സോഫിയയെ മുസ്‌ലിം പള്ളിയാക്കി മാറ്റിയതിന് പിന്നാലെ ആയിരത്തിലേറെ വർഷം പഴക്കമുള്ള ചോറാ പള്ളിയും മുസ്‌ലിം പള്ളിയാക്കി മാറ്റിയതിനെ പിന്തുണച്ചവരും അതിനെ കണ്ടില്ലെന്ന് നടിക്കുന്നവരുമാണ് പാലിയൂരും അർത്തുങ്കലും പൊക്കിപ്പിടിച്ച് വരുന്നത്.

ശ്രീലങ്കയിലെ അഞ്ച് പള്ളികളിലായി ജിഹാദികൾ നടത്തിയ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട 250 തിലേറെ ക്രൈസ്തവരെ ശ്രീലങ്കൻ സഭ വിശുദ്ധരാക്കി പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ മാസമാണ്. ജിഹാദികളുടെ ക്രിസ്ത്യൻ കൂട്ടക്കൊലയെ കാണാൻ കൂട്ടാക്കാത്തവരുടെ ക്രൈസ്തവ സ്‌നേഹം കപടമാണ്. മണിപ്പൂർ ചീറ്റിപ്പോയതിന്റെ വിഷമം പാലിയൂർ ഉയർത്തി പരിഹരിക്കാനാണവർ ശ്രമിക്കുന്നതെന്നും ബാബു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പാലിയൂർ പള്ളിയെ കുറിച്ച് ഞാൻ പറഞ്ഞത് വിവാദമാക്കി ക്രൈസ്തവരെ ഇളക്കാനുള്ള കമ്മി സുടാപ്പി തന്ത്രം വിലപ്പോവില്ല . രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ക്രൈസ്തവരെ തെറ്റിദ്ധരിപ്പിക്കാനും വിഘടിപ്പിക്കാനുമുള കമ്മി സുടാപ്പി പ്രചാരവേലയെ കരുതിയിരിക്കണം .3000 ത്തിലേറെ ക്ഷേത്രങ്ങൾ ഇസ്ലാമിക അധിനിവേശകാലത്ത് തകർപ്പെടുകയോ മുസ്ലീം പള്ളികളാക്കുകയോ ചെയ്തതിൻ്റെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും അവയുടെയൊന്നും അടി മാന്തി ശിവലിംഗം തിരയണ്ട എന്ന RSS സർസംഘചാലകിൻ്റെ പ്രസ്താവനയാണ് ഹിന്ദുക്കൾ അംഗീകരിക്കുന്നത് . അയോദ്ധ്യ ശ്രീരാമ ജന്മഭൂയായത് കൊണ്ടും അത് ക്രൈസ്തവർക്ക് ജറുസലേം പോലെയോ മുസ്ലീങ്ങൾക്ക് മക്ക പോലെയോ പവിത്രമായതു കൊണ്ടും അവിടെ നിലനിന്നത് ഒരു വിദേശ അക്രമിയുടെ സ്മാരകമായതുകൊണ്ടുമാണ് അവിടെ രാമക്ഷേത്രം വേണം എന്ന ആവശ്യത്തിൽ ഹിന്ദുക്കൾ ഉറച്ച് നിന്നത്. മഥുര , കാശി എന്നിവ ഹിന്ദുക്കളുടെ അതീവ പുണ്യസ്ഥലങ്ങളായതിനാൽ അതിൽ നിയമപരമായ പോരാട്ടം ചില ഹിന്ദു സംഘടനകൾ നടത്തുന്നുണ്ടെങ്കിലും സംഘ പരിവാർ സംഘടനകൾ ആ വിഷയത്തിൽ പോലും ഒരഭിപ്രായവും ഇത് വരെ പറഞ്ഞിട്ടില്ല.

തുർക്കിയിൽ 1500 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയായിരുന്ന ഹാഗിയ സോഫിയയെ മുസ്ലീ പള്ളിയാക്കി മാറ്റിയതിന് പിന്നാലെ 1000 ത്തിലേറെ വർഷം പഴക്കമുള്ള ചോറാ പള്ളിയും മുസ്ലീം പള്ളിയാക്കി മാറ്റിയതിനെ പിന്തുണച്ചവരും അതിനെ കണ്ടില്ലെന്ന് നടിക്കുന്നവരുമാണ് പാലിയൂരും അർത്തുങ്കലും പൊക്കിപ്പിടിച്ച് വരുന്നത്. ശ്രീലങ്കയിലെ 5 പള്ളികളിലായി ജിഹാദികൾ നടത്തിയ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട 250 തിലേറെ ക്രൈസ്തവരെ ശ്രീലങ്കൻ സഭ വിശുദ്ധരാക്കി പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ മാസമാണ്. ജിഹാദികളുടെ ക്രിസ്ത്യൻ കൂട്ടക്കൊലയെ കാണാൻ കൂട്ടാക്കാത്തവരുടെ ക്രൈസ്തവ സ്നേഹം കപടമാണ്. മണിപ്പൂർ ചീറ്റിപ്പോയതിൻ്റെ വിഷമം പാലിയൂർ ഉയർത്തി പരിഹരിക്കാനാണവർ ശ്രമിക്കുന്നത്. കുപ്രചരണം കൊണ്ട് സത്യത്തെ തകർക്കാനാവില്ല .

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News