ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് പരിശോധന നടത്തുന്നു

എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്

Update: 2026-02-12 13:25 GMT

പത്തനംതിട്ട: ശബരിമല സ്വർണകൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് പരിശോധന നടത്തുന്നു. പ്രത്യേക അന്വേഷണ സംഘം തലവൻ എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സ്വർണപാളികളുടെ അളവെടുത്തു. ശ്രീകോവിലിലേയും ദ്വാരപാലക ശിൽപത്തിലേയും സ്വർണപാളികളികൾ സംഘം ഇളക്കി മാറ്റി. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും.

കുംഭമാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെയാണ് പരിശോധന. ഉദ്യോഗസ്ഥർ ആദ്യം എത്തി സ്വർണപാളികളുടെ അളവ് എടുത്ത് തിട്ടപ്പെടുത്തി. അതിന് പിന്നാലെയാണ് ഇളക്കി മാറ്റിയത്. സ്വർണത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ടോ എന്നതാവും ആദ്യം പരിശോധിക്കുക. പ്രത്യേക അന്വേഷണ സംഘം ഉച്ചയോടെയാണ് പമ്പയിൽ എത്തിയത്. നാല് മണിയോടെ സന്നിധാനത്ത് എത്തി. നടതുറന്നതിന് പിന്നാലെ പരിശോധന ആരംഭിക്കുകയായിരുന്നു.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News