കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

നാളെ രാവിലെ മുതല്‍ 5000 ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും

Update: 2021-07-16 01:12 GMT

കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ രാവിലെ മുതല്‍ 5000 ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മുഖേന രജിസ്റ്റര്‍ ചെയ്ത കോവിഡ് വാക്സിനെടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കുമാകും പ്രവേശനം.

5 ദിസം നീണ്ടുനില്‍ക്കുന്ന കര്‍ക്കിടകമാസ പൂജക്കായി പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിന് ശേഷം തീര്‍ഥാടനത്തിന് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News