‘സമസ്തയും മുസ്‍ലിം ലീഗും ഒറ്റക്കെട്ട്’; സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും ഒരേ വേദിയിൽ

സമസ്തയും ലീഗും തമ്മിലെ സ്നേഹം നശിപ്പിക്കാൻ ഒരു ശക്തിക്കും സാധ്യമല്ലെന്ന് ജിഫ്രി തങ്ങൾ

Update: 2024-11-07 18:38 GMT

കാസർകോട്: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ഒരേ വേദിയിൽ. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സുവർണ ജൂബിലി ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്.

മുസ്ലിം ലീഗിൻ്റെയും സമസ്തയുടെയും പാരമ്പര്യം കരുതലിൻ്റെയും സ്നേഹത്തിൻ്റെയുമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്തയും ലീഗും തമ്മിലുള്ള സ്നേഹത്തിൽ പ്രയാസപ്പെടുന്നത് ശത്രുക്കളാണ്.

പൂർവികർ കാണിച്ചുതന്ന വഴിയിൽ ചേർന്നുനിൽക്കണം. ശത്രുക്കളുടെ പക്ഷം ചേരരുത്. സമസ്തയും മുസ്‍ലിം ലീഗും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

പഴയകാലം മുതൽ തന്നെ സമസ്തയും ലീഗും തമ്മിലുണ്ടായിരുന്ന സ്നേഹം തുടരുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അതിനെ നശിപ്പിക്കാൻ ഒരു കാലത്തും ഒരു ശക്തിക്കും സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News