സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത ഇഫ്താർ സംഗമം ശ്രദ്ധേയമായി

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ശേഷം ചേർന്ന ആദ്യത്തെ സൗഹൃദ ഇഫ്താർ സംഗമം തങ്ങളുടെ സ്മരണ നിറഞ്ഞ സദസ്സ് കൂടിയായി മാറി.

Update: 2022-04-14 18:36 GMT

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട്ട് വിളിച്ചു ചേർത്ത സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ശേഷം ചേർന്ന ആദ്യത്തെ സൗഹൃദ ഇഫ്താർ സംഗമം തങ്ങളുടെ സ്മരണ നിറഞ്ഞ സദസ്സ് കൂടിയായി മാറി. വിവിധ മത, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ് എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ്ജ് പി.എം.എ സലാം വിവിധ മത സംഘടനാ നേതാക്കളായ കൊയ്യോട് ഉമർ മുസ്ല്യാർ, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കെ. മൊയിൻകുട്ടി മാസ്റ്റർ, സി. മുഹമ്മദ് ഫൈസി, നൗഫൽ മാസ്റ്റർ മഅ്ദിൻ, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, എം.എം മദനി, എ.ഐ അബ്ദുൽ മജീദ് സ്വലാഹി, പി.എൻ അബ്ദുല്ലത്തീഫ് മൗലവി, ടി.കെ അഷ്റഫ്, കെ. സജ്ജാദ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, പി.എം ഹനീഫ, എം.ഐ അബ്ദുൽ അസീസ്, പി. മുജീബ് റഹ്‌മാൻ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂർ, എ. നജീബ് മൗലവി, അബ്ദുൽ ഹൈർ മൗലവി, പി. ഉണ്ണീൻ, പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, എഞ്ചി. പി മമ്മദ് കോയ, പി. സക്കീർ ഹുസൈൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.കെ രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പി.ടി.എ റഹീം എം.എൽ.എ, പി.വി ചന്ദ്രൻ, അഡ്വ. പ്രവീൺ കുമാർ, പി.കെ അഹമ്മദ്, ഡോ. കുഞ്ഞാലി, ഡോ. മൊയ്തു, സി.ടി അഹമ്മദലി, എം.സി മായിൻ ഹാജി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കെ.എസ് ഹംസ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, പി.കെ ബഷീർ എം.എൽ.എ, ടി.വി ഇബ്രാഹിം എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, എം.എ റസാഖ് മാസ്റ്റർ, എൻ.സി അബൂബക്കർ, കമാൽ വരദൂർ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News