മയക്കുമരുന്ന് വിൽപനക്കാരുമായി സൈജുവിന് അടുത്ത ബന്ധം; തെളിവെടുപ്പ് ഇന്നും തുടരും

സൈജുവിന്‍റെ മയക്കുമരുന്ന് ശൃംഖലകള്‍ കണ്ടെത്തി കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുക എന്നതാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്

Update: 2021-12-01 01:25 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചിയില്‍ മോഡലുകള്‍ കാറപകടത്തില്‍ മരിച്ച കേസില്‍ രണ്ടാം പ്രതി സൈജുവിനെതിരെ കൂടുതല്‍  തെളിവുകളുമായി അന്വേഷണ സംഘം. മയക്കുമരുന്ന് വിൽപനക്കാരുമായി സൈജുവിന് അടുത്ത ബന്ധമുണ്ടന്ന് തെളിയിക്കുന്ന ചാറ്റുകൾ പൊലീസ് കോടതിയില്‍ ഹാജരാക്കി. സൈജുവുമായി ഇന്നും തെളിവെടുപ്പ് തുടരും.

സൈജുവിന്‍റെ മയക്കുമരുന്ന് ശൃംഖലകള്‍ കണ്ടെത്തി കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുക എന്നതാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. മൂന്നാറിലും കൊച്ചിയിലും മാരാരിക്കുളത്തുമുളള പാർട്ടികളിൽ എം.ഡി.എം.എ നൽകിയെന്ന സൈജുവിന്‍റെ വാട്സാപ്പ് സന്ദേശങ്ങളുൾപ്പടെ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കാട്ടുപോത്തിനെ വേട്ടയാടിയതിനുമുളള തെളിവുകള്‍ സൈജുവിന്‍റെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളിൽ ഡി.ജെ പാര്‍ട്ടികളില്‍ പങ്കെടുത്തതിന്‍റെ വീഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി.

Advertising
Advertising

നമ്പര്‍ 18 ഹോട്ടലിലെത്തിയ മോഡലുകളോട് അവിടെ താമസിക്കാൻ സൈജു ആവശ്യപ്പെട്ടു. പിന്നീട് അവരെ ദുരുദ്ദേശത്തോടെ പിന്തുടര്‍ന്നതാണ് കാര്‍ അമിത വേഗത്തില്‍ പോകാനും അപകടമുണ്ടാകാനും കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊച്ചിയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകള്‍ കണ്ടെത്തിയാല്‍ കേസിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News