'നിലപാട് വ്യക്തമാക്കാൻ കഴിയാത്ത ഒളിച്ചോടലാണ് മുഖ്യമന്ത്രി നടത്തിയത്'; സജി ചെറിയാൻ എം.എൽ.എ സ്ഥാനം കൂടി രാജിവെക്കണമെന്ന് രമേഷ് ചെന്നിത്തല

'ഇത് സർക്കാറിന്റെ ഭാഗത്തു നിന്നുമുള്ള ഗുരുതര വീഴ്ചയാണ്'

Update: 2022-07-06 05:20 GMT

തിരുവനന്തപുരം: നിലപാട് വ്യക്തമാക്കാൻ കഴിയാത്ത ഒളിച്ചോടലാണ് മുഖ്യമന്ത്രി നടത്തിയതെന്ന് രമേഷ് ചെന്നിത്തല. ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് യുഡിഎഫിനുള്ളത്. ഭരണഘടനയെ വിമർശിക്കാം. എന്നാൽ അപമാനിക്കാൻ പാടില്ല.. സജി ചെറിയാൻ മന്ത്രി സ്ഥാനം മാത്രമല്ല എംഎൽഎ സ്ഥാനം കൂടെ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എംഎൽഎ, മന്ത്രി, നിയമസഭ, തുടങ്ങിയവയെല്ലാം ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യങ്ങളാണ്. അത്തരത്തിലൊരു പദവിയിൽ ഇരിക്കുന്ന ഒരാളാണ് ഭരണഘടനയെ അപമാനിക്കുകയും ധിക്കരിക്കുകയും ചെയ്തത്. ഇത് സർക്കാറിന്റെ ഭാഗത്തുനിന്നുമുള്ള ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Advertising
Advertising

Full View

മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജിവാങ്ങണം. മഹാനായ ഡോക്ടർ അംബേദ്കറെ അപമാനിച്ചു. ബ്രിട്ടീഷുകാർ പറയുന്നത് പോലെ എഴുതുന്ന വിഡ്ഡിയാണോ അംബേദ്കർ. അംബേദ്കറെ അപമാനിച്ച മന്ത്രിക്ക് രാജിവെക്കുകയല്ലാതെ വേറൊരു മാർഗവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്കും സജിചെറിയാനും ഇതിനെ കുറിച്ച് ഒന്നും പറയാനില്ലാത്തതിനാലാണ് സഭാ നടപടികൾ പെട്ടന്ന് നിർത്തിവെച്ച് പോയത്. ഇതിനെതിരെ യുഡിഎഫ് കടുത്ത പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News