കടുത്ത നിയന്ത്രണങ്ങളോടെ ശമ്പള വിതരണം തുടങ്ങി; അൻപതിനായിരം മാത്രം പിൻവലിക്കാം

മുടങ്ങിയ ശമ്പളം കൊടുത്ത് തീർക്കുന്നതിന് മൂന്ന് ദിവസം സമയം എടുക്കും

Update: 2024-03-04 13:54 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് മുടങ്ങിയ ശമ്പളം ലഭിച്ചു തുടങ്ങി. ഒരുദിവസം പിൻവലിക്കുന്നതിന് 50000 രൂപ പരിധി വെച്ചാണ് ശമ്പളം നൽകുന്നത്. മുടങ്ങിയ ശമ്പളം കൊടുത്ത് തീർക്കുന്നതിന് മൂന്ന് ദിവസം സമയം എടുക്കും. ട്രഷറിയിലെ മറ്റ് ഇടപാടുകൾക്കും നിയന്ത്രണം ശക്തിപ്പെടുത്തി.

നിയന്ത്രണങ്ങളോടെയാണെങ്കിലും  മുടങ്ങിയ ശമ്പള വിതരണം മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്.

പിൻവലിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ചത് ശമ്പളത്തിനും പെൻഷനുമാണെന്ന് ധനമന്ത്രി വിശദീകരിച്ചെങ്കിലും ട്രഷറിയിലെ നിയന്ത്രണം കടുപ്പിച്ചു. 50000 രൂപയിൽ കൂടുതൽ പണമായി ട്രഷറികളിലെ കൗണ്ടർ വഴിയും ലഭിക്കില്ല. ഇത് നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനും ബാധകമാണ്. സംസ്ഥാനത്തിന് അർഹതപ്പെട്ട പണം തടഞ്ഞുവെച്ച കേന്ദ്ര സർക്കാരാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനമന്ത്രിയുടെ കുറ്റപ്പെടുത്തൽ. 

ആദ്യ ദിവസം ശമ്പളം മുടങ്ങിയത് സാങ്കേതിക പ്രശ്നമാണെന്ന് ആവർത്തിക്കുമ്പോഴും ഇപ്പോഴത്തെ നിയന്ത്രണം, പണം ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് ധനവകുപ്പ് അംഗീകരിക്കുന്നുണ്ട്. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News