കെ.എസ്.ആർ.ടിസിയിലെ ശമ്പള പരിഷ്കരണം; നടപ്പിലാക്കാൻ കടമ്പകളേറെ

ശമ്പള പരിഷ്കരണം നടപ്പാക്കുന്നതോടെ 15 കോടി രൂപ അധികമായി കണ്ടെത്തണം.

Update: 2021-12-10 01:20 GMT
Advertising

തൊഴിലാളികളുടെ പ്രതിഷേധം മറികടക്കാൻ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചെങ്കിലും യാഥാർത്ഥ്യമാകാൻ കടമ്പകളേറെ. 15 കോടി രൂപയെങ്കിലും അധികമായി നൽകിയാൽ മാത്രമേ എല്ലാവർക്കും ശമ്പളം നൽകാനാകൂ. 45 വയസ് കഴിഞ്ഞവർക്ക് പകുതി ശമ്പളത്തിൽ അവധി അനുവദിക്കുന്നത് ബാധ്യത കുറയ്ക്കുമെന്നാണ് കരുതുന്നത്.

തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നതിന് മുൻപ് ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചു. ഇപ്പോൾ 25793 ജീവനക്കാരാണ് കെ.എസ്.ആർ.ടി.സി യിൽ ഉള്ളത്. പുതിയ ശമ്പള സ്കെയിൽ പ്രകാരം 11 ഗ്രേഡുകളിലായി അടിസ്ഥാന ശമ്പളം 23000 രൂപ മുതൽ 1,18,000 രൂപ വരെയാണ്. നിലവിൽ 84 കോടി രൂപയാണ് ശമ്പളം നൽകാൻ വേണ്ടത്. ശമ്പള പരിഷ്കരണം നടപ്പാക്കുന്നതോടെ 15 കോടി രൂപ അധികമായി കണ്ടെത്തണം.

കെ സ്വിഫ്റ്റ് പ്രാബല്യത്തിലായാൽ ദീർഘദൂര ബസ്സുകളും അതിന്‍റെ വരുമാനവും അങ്ങോട്ടേക്ക് മാറ്റേണ്ടിവരും. ബാധ്യത മറികടക്കാൻ അധിക വരുമാനം കണ്ടെത്തണമെന്ന് പറയുന്നതല്ലാതെ വ്യക്തമായ പദ്ധതി സർക്കാരിനും ഇല്ല. 45 വയസ് കഴിഞ്ഞവർക്ക് പകുതി ശമ്പളത്തിൽ 5 വർഷം അവധി നൽകാമെന്ന് പ്രാഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എത്ര പേർ ഇതിന് തയ്യാറാകുമെന്നതും കണ്ട് അറിയണം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News