മുഖ്യമന്ത്രിക്കും വിശ്രമമില്ലാതെ പ്രവർത്തിച്ച പൊലീസിനും സല്യൂട്ട്..: മുഹമ്മദ് റിയാസ്

കൊല്ലം ആശ്രാമം മൈതാനത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്

Update: 2023-11-28 10:45 GMT

മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ അബിഗേൽ സാറയെ കണ്ടത്തിയതിൽ മുഖ്യമന്ത്രിക്കും കേരള പൊലീസിനും അഭിവാദ്യമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്. 'കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മതിൽ ഇടപ്പെട്ട് അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലതെ പ്രവർത്തിച്ച കേരള പൊലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും സല്യൂട്ട്' എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്.

ഓയൂരിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ ആറുവയസുകാരി അബിഗേലിനെ ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിലായിരുന്നു കുട്ടി. കുട്ടിയെ പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാറ്റി. പ്രതികൾ മൈതാനത്തുപേക്ഷിച്ച് കുട്ടിയെ കടന്നു കളയുകയായിരുന്നു.

Advertising
Advertising

തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശം നടപ്പിലാക്കാനാകാതെ കുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടിയെ വഴിയിൽ കണ്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News