സമസ്‌ത മുഷാവറ അംഗം അബ്ദുസ്സലാം ദാരിമിയെ കാസർകോട് എംഐസി വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കി

ജിഫ്രി മുത്തുകോയ തങ്ങൾ പ്രസിഡൻ്റായ സ്ഥാപനത്തിലാണ് നടപടി

Update: 2025-06-13 05:58 GMT

കാസര്‍കോട്: മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലിയെ വിമർശിച്ചതിന് പിന്നാലെ സമസ്‌ത മുഷാവറ അംഗത്തെ കാസർകോട് എം ഐ സി വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കി. സമസ്‌ത മുഷാവറ അംഗം അബ്ദുസ്സലാം ദാരിമിയെയാണ് നീക്കിയത്. ജിഫ്രി മുത്തുകോയ തങ്ങൾ പ്രസിഡൻ്റായ സ്ഥാപനത്തിലാണ് നടപടി. ഈ മാസം 11-ന് ചേർന്ന എംഐസി യോഗത്തിലായിരുന്നു തീരുമാനം.

സമുദായ കെട്ടുറപ്പിനെയും സ്ഥാപന നടത്തിപ്പിനെയും ബാധിക്കുന്ന പ്രവർത്തനങ്ങളും പരാമർശങ്ങളും നിരന്തരമായി നടത്തിയതിനാണ് നടപടി എന്നാണ് വിശദീകരണം.

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News