ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടേത് ജനങ്ങളുടെ അവകാശങ്ങളെ അട്ടിമറിക്കുന്ന നടപടിയെന്ന് സമസ്ത

Update: 2021-05-24 09:27 GMT

ലക്ഷദ്വീപ് ജനതയുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും തകർക്കരുതെന്ന് സമസ്ത. കേരളവുമായി സംസ്‌കാരികപരമായും ഭാഷാപരമായും ഇഴയടുപ്പത്തിലുള്ള നാടാണ് ലക്ഷദ്വീപ്. കേന്ദ്രഭരണപ്രദേശമായ അവിടെ പുതുതായി നിയമിക്കപ്പെട്ട അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ജനജീവിതത്തെ തടസ്സപ്പെടുത്തുന്നതും അവരുടെ ഉപജീവന മാർഗ്ഗത്തെയും സ്വത്വത്തെ തന്നെയും ഇല്ലാതാക്കുന്നതുമായ ഇടപെടലുകള്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമായ നടപടിയാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ: കെ.ആ ലിക്കുട്ടി മുസ്ല്യാരും പറഞ്ഞു.

Advertising
Advertising

തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങളെയും സാധാരണ ജീവിതത്തെയും അട്ടിമറിക്കുന്നതാണ് പല നടപടികളും. രാജ്യത്തെ തന്നെ ഏറ്റവും സമാധാനപരമായി കഴിഞ്ഞിരുന്ന ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാരും അഡ്മിനിസ്‌ട്രേറ്ററും പിന്മാറണമെന്ന് അഭ്യര്‍ഥിക്കുന്നു.മദ്യ രഹിത പ്രദേശമായിരുന്ന ദ്വീപില്‍ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകള്‍ക്ക് അനുമതികൊടുത്തു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കി. രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്താനും നീക്കമുണ്ട്. ഇതെല്ലാം ലക്ഷദ്വീപിന്റെ തനതായ ജനജീവിതത്തെ വെല്ലുവിളിക്കുന്ന നടപടികളാണ് ഇതെന്നും അവർ പറഞ്ഞു.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News