മിശ്ര വിവാഹം: ടി.കെ ഹംസയുടെ അഭിപ്രായം മുസ്‌ലിംകള്‍ക്ക് ബാധകമല്ല-സമസ്ത

'ഇസ്‌ലാമികമായി നിഷിദ്ധമാക്കപ്പെട്ട ഒരു കാര്യം ഒരാളിൽ നിന്നുണ്ടായാൽ അത് കുറ്റകരമാണ്. എന്നാൽ അത് നിഷേധിക്കുകയും അനുവദനീയമാണെന്ന് വാദിക്കുകയും ചെയ്താൽ ഇസ്‌ലാമിൽ നിന്ന് തന്നെ പുറത്തുപോവാൻ കാരണമാകും'

Update: 2021-12-23 14:17 GMT

ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഇലാഹീ ഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ട മത വിശ്വാസിനികളായ സ്ത്രീകളെ ഇക്കാലത്ത് പ്രായസകരമായ പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി മുസ്‌ലിംകള്‍ക്ക് വിവാഹം ചെയ്യാമെന്നതിന്റെ അടിസ്ഥാനത്തില്‍ ബഹുദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുന്ന അമുസ്‌ലിം സ്ത്രീകളെ മുസ്‌ലിംകള്‍ക്ക് വിവാഹം ചെയ്യാമെന്ന ടി.കെ ഹംസയുടെ അഭിപ്രായം ഇസ് ലാമിക വിശ്വാസങ്ങള്‍ക്ക് നിരക്കാത്തതും അത് മുസ്‌ലിംകള്‍ക്ക് ബാധകമല്ലാത്തതുമാണെന്ന് മലപ്പുറത്ത് ചേര്‍ന്ന സമസ്ത ജില്ലാ മുശാവറ യോഗം അഭിപ്രായപ്പെട്ടു. പണ്ഡിത പാമര വ്യത്യാസമന്യെ ഇസ്‌ലാം ശരീഅത്ത് പ്രകാരം നിഷിദ്ധമാണെന്ന് സ്പഷ്ടമായി അറിയപ്പെട്ട കാര്യങ്ങള്‍ ഒരാളില്‍ നിന്നുണ്ടായാല്‍ അതൊരു കുറ്റകരവും ശിക്ഷാര്‍ഹവുമായ പ്രവൃത്തിയായി  കണക്കാക്കപ്പെടുന്നതും എന്നാല്‍ പ്രസ്തുത വിധിയെ ഒരാള്‍ നിഷേധിക്കുകയും അവ അനുവദനീയമാണെന്ന് വാദിക്കുകയും ചെയ്താല്‍ അത് ഇസ്‌ലാമില്‍ നിന്ന് തന്നെ പുറത്ത് പോകാന്‍ കാരണമാകുമെന്നും ആയ്തു കൊണ്ട് അത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ എല്ലാവരും സൂക്ഷിക്കണമെന്നും സമസ്ത ജില്ലാ മുശാവറ ഉദ്‌ബോധിപ്പിച്ചു.

Advertising
Advertising

യോഗത്തില്‍ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ഗോള്‍ഡന്‍ ജൂബിലി പരിപാടികള്‍ യോഗം വിലയിരുത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി സമ്മേളന പരിപാടികള്‍ വിശദീകരിച്ചു. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പി.കെ ഹംസ കുട്ടി ബാഖവി ആദൃശ്ശേരി, കെ.വി അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ മുടിക്കോട്, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ, അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ, ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ കാട്ടുമുണ്ട, എ.പി യഅ്ഖൂബ് ഫൈസി രാമംകുത്ത്, അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, കെ. അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, പി.എം മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ തലപ്പാറ, പി സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, ടി അബ്ദുല്‍ അസീസ് ഫൈസി അരിപ്ര, സി.എച്ച് ത്വയ്യിബ് ഫൈസി, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, ഹംസ ഫൈസി ഹൈതമി നെന്മിനി, കെ.ടി മൊയ്തീന്‍ ഫൈസി തുവ്വൂര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, പി ഇബ്‌റാഹീം ബാഖവി എടപ്പാള്‍, കെ അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍, എം.ടി അബൂബക്കര്‍ ദാരിമി സംസാരിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News