ദലിത് സ്ത്രീയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണച്ചുമതല ശംഖുമുഖം അസി. കമ്മീഷണർക്ക്

രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഉത്തരവ്

Update: 2025-05-19 14:23 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിൽ ദലിത് സ്ത്രീയെ കള്ളക്കേസിൽ കുടുക്കിയ കേസിന്‍റെ അന്വേഷണച്ചുമതല ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർക്ക്. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഉത്തരവ്.

യുവതിക്ക് ക്രൂര പീഡനമേൽക്കേണ്ടി വന്ന സംഭവത്തിൽ പേരൂർക്കട എസ് ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ കന്‍റോൺമെന്‍റ് എസിപിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പേരൂർക്കട എസ് ഐ പ്രസാദ് ഏറ്റവും മോശമായി ഇടപെട്ടു എന്ന് ബിന്ദു ആവർത്തിച്ചു പറഞ്ഞിരുന്നു. ഇത് ശരി വയ്ക്കുന്നതായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ട്. മറ്റ് ഉദ്യോഗസ്ഥരുടെ കൂടെ പങ്ക് വ്യക്തമാകുവാൻ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് SCST വകുപ്പ് മന്ത്രി ഒ. ആർ കേളു പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ മാസം 23നാണ് മോഷണക്കുറ്റം ആരോപിച്ച് നെയ്യാറ്റിൻകര സ്വദേശി ബിന്ദുവിനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ക്രൂര പീഡനമാണ് ബിന്ദുവിന് സ്റ്റേഷനിൽ അനുഭവിക്കേണ്ടിവന്നത്. മോഷണം പോയെന്നു പറഞ്ഞ് മാല നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായതോടെ ബിന്ദുവിനെ പൊലീസ് അപമാനിച്ച് പറഞ്ഞയക്കുകയായിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News