പിടയ്ക്കുന്ന മത്തി, വന്നാല്‍ വാരിയെടുക്കാം; തിരൂര്‍ ഉണ്ണിയാല്‍ ബീച്ചില്‍ മത്തിച്ചാകര

ഓരോ തിരയിലും മത്തിക്കൂട്ടം കരയില്‍ വന്നടിഞ്ഞു

Update: 2026-10-24 13:51 GMT

മലപ്പുറം: തിരൂര്‍ ഉണ്ണിയാല്‍ ബീച്ചില്‍ മത്തിച്ചാകര. ഇന്ന് രാവിലെയാണ് തീരത്ത് മത്തികള്‍ കൂട്ടത്തോടെ അടിഞ്ഞത്. ഇതോടെ നാട്ടുകാര്‍ മീന്‍ ശേഖരിക്കാനായി തീരത്തേക്ക് കുതിച്ചു. വിവരം അറിഞ്ഞ് മറ്റിടങ്ങളില്‍ നിന്നും ആളുകളെത്തി. 

Full View


ഓരോ തിരയിലും മത്തിക്കൂട്ടം കരയില്‍ വന്നടിഞ്ഞു. കുട്ടകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി നാട്ടുകാര്‍ മത്തി ശേഖരിച്ചു. ചാകരയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെയാണ് കേട്ടറിഞ്ഞ് മറ്റ് പലയിടത്ത് നിന്നും ആളുകളെത്തിയത്. ഉണ്ണിയാല്‍ മേഖലയില്‍ നേരത്തെയും സമാനമായ രീതിയില്‍ മത്തിച്ചാകര ഉണ്ടായിട്ടുണ്ട്.


Full View

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News