'വീർത്ത കവിളും ആകപ്പാടെ ഉരുണ്ടിരിക്കുന്ന ഒരുത്തി, കഞ്ഞി കുടിക്കാനല്ലേ നീ അഭിനയിക്കാൻ പോയത്'; സ്നേഹയെ അധിക്ഷേപിച്ച് സത്യഭാമ

എനിക്കെതിരെ നീ ഇട്ട വീഡിയോ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്

Update: 2026-01-06 08:52 GMT

തൃശൂര്‍: നടി സ്നേഹ ശ്രീകുമാറിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി നര്‍ത്തകി സത്യഭാമ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സ്നേഹയെ ബോഡിഷേമിങ് ചെയ്തും ഭീഷണിപ്പെടുത്തിയും സത്യഭാമ സംസാരിക്കുന്നത്. നേരത്തെ പ്രശസ്ത നര്‍ത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആര്‍എൽവി രാമകൃഷ്ണനെതിരെ സത്യഭാമ ജാതി അധിക്ഷേപം നടത്തിയത് വിവാദമായിരുന്നു. ഇതിനെതിരെ സ്നേഹ രംഗത്തെത്തിയിരുന്നു.

''പിണ്ഡോദരി മോളെ നിന്നെ ഏതേലും പബ്ലിക് സ്പേസിൽ വെച്ച് ഞാൻ കാണും അന്നു നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്കെതിരെ നീ ഇട്ട വീഡിയോ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. തൽക്കാലം ഇതിരിക്കട്ടെ'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സ്നേഹയുടെയും ശ്രീകുമാറിന്‍റെയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

Advertising
Advertising

സത്യഭാമയുടെ വാക്കുകൾ

കലാമണ്ഡലത്തിൽ ഓട്ടം തുള്ളൽ പഠിച്ച ഒരുത്തിയുണ്ട്. അവൾ ഓട്ടം തുള്ളലാണോ പഠിച്ചത് എന്നുപോലും എനിക്കറിയില്ല. ഒരു ടെലിവിഷൻ പരിപാടിയിൽ അഭിനയിക്കുന്ന സ്ത്രീയാണ്. വീർത്ത കവിളും ആകപ്പാടെ ഉരുണ്ടിരിക്കുന്ന ഒരുത്തി. ഇവൾ വന്നിട്ട് എന്നെ പറഞ്ഞത് എന്താണെന്ന് അറിയാമോ. ഈ സ്ത്രീ മറ്റേയാളുടെ കൂടെ വന്ന് നൃത്തം കളിക്കുമോ എന്ന്. എന്‍റെ എതിർ കക്ഷിയായ ആളുടെ കൂടെ എന്താടീ എനിക്ക് കളിക്കാൻ പറ്റാത്തത്?

ഞാൻ സ്ത്രീ അല്ല എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. നിനക്ക് ഡാൻസ് ഇന്‍റര്‍വ്യൂവിന് ചെന്നിട്ട് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടം തുള്ളൽ എടുത്തത്. നീ എന്നിട്ടിപ്പോ ഓട്ടം തുള്ളൽ ആണോ തുള്ളുന്നത്. ആദ്യം നീ പഠിച്ച തൊഴിൽ നീ ചെയ്യുന്നുണ്ടോ. അത് ആദ്യം നീ ചെയ്യ്. എന്നിട്ട് നീ എന്‍റെ അടുത്തേക്ക് വാ.

നീ ജനിക്കുന്നതിനു മുമ്പ് ചായം തേച്ച് ഫീല്‍ഡില്‍ ഇറങ്ങിയതാണ് ഞാന്‍. നീയൊന്ന് കളിച്ചു കാണിക്ക്. കഞ്ഞി കുടിച്ച് ജീവിക്കാന്‍ വേണ്ടിയല്ലേ അഭിനയിക്കാന്‍ പോയത്. നീ വലിയ ആര്‍ട്ടിസ്റ്റ് ആണെന്നാണോ വിചാരം. അന്തസ് ആയിട്ടാണ് ഞാന്‍ കലാമണ്ഡലത്തില്‍ നിന്ന് പഠിച്ചിറങ്ങിയത്. നിന്റെ നാട്ടില്‍ ഒരു പരിപാടിക്ക് എന്നെ വിളിക്ക്, ഞാന്‍ വന്നു കളിക്കാം. എന്നെ വിമര്‍ശിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നിനക്ക് കിട്ടി. നിന്റെ ഭര്‍ത്താവ് പീഡനക്കേസില്‍ പ്രതിയായി, ശരിയാണോ? അതൊക്കെ നീ മറന്നോ? ഞങ്ങള്‍ അതൊക്കെ മറക്കുമെന്ന് നീ വിചാരിച്ചു. അതിനാണ് ദൈവം എന്ന ശക്തിയുള്ളത്.

സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ചത്.ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം. രാമകൃഷ്ണന്‍ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നുമാണ് സത്യഭാമ പറഞ്ഞത്. വിവാദ പരാമർശത്തിൽ സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News