'ഫീസ് വാങ്ങിയതിന് പിന്നാലെ സ്‌കൂൾ അക്കൗണ്ട് ഫ്രീസായി'; പരാതിയുമായി ചെമ്മാട് നാഷണൽ സ്‌കൂൾ

ഫെഡറൽ ബാങ്കിൽ നിന്നാണ് പണം ഗ്രാമീൺ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തത്

Update: 2023-04-18 06:50 GMT
Editor : Lissy P | By : Web Desk

മലപ്പുറം: ബാങ്ക് അക്കൗണ്ടിലൂടെ ഫീസ് വാങ്ങിയ സ്‌കൂളിന്റെ അക്കൗണ്ട് ഫ്രീസ് ആയി. മലപ്പുറം ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിന്‍റെ കേരള ഗ്രാമീൺ ബാങ്കിലെ അക്കൗണ്ട് ആണ് ഫ്രീസ് ആയത്. ഫെഡറൽ ബാങ്കിൽ നിന്നാണ് പണം ഗ്രാമീൺ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തത്.

കഴിഞ്ഞ മാസം 13 നാണ് സ്‌കൂൾ അക്കൗണ്ടിലേക്ക് 13200 രൂപ എത്തിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ ഫീസാണ് സൗദിയിൽ നിന്ന് രക്ഷിതാവ് സ്‌കൂൾ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത നൽകിയത്.മാർച്ച് 24 ന് സ്‌കൂൾ അധികൃതർക്ക് ഗ്രാമീൺ ബാങ്കിൽ നിന്നും വിളിയെത്തി.

Advertising
Advertising

ഗുജറാത്ത് സൈബർ സെല്ലിനെയും കേരളത്തിലെ സൈബർ സെല്ലിനെയും ബന്ധപ്പെട്ടെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. അക്കൗണ്ട് മരവിപ്പിച്ചത് മാറ്റി കിട്ടാൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സ്‌കൂൾ അധികൃതർ.


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News