സ്‌കൂൾ മതിലും സ്റ്റേജും പൊളിക്കണം, കൊടിമരം മാറ്റണം...; പെരുമ്പാവൂർ നഗരസഭയ്ക്ക് നവകേരള സംഘാടകരുടെ കത്ത്

പരിപാടിക്ക് ശേഷം മതിലും കൊടിമരവും പുനർനിർമാണം നടത്തി പൂർവസ്ഥിതിയിലാക്കുമെന്നും കത്തിലുണ്ട്

Update: 2023-11-27 10:44 GMT

കൊച്ചി: നവകേരള സദസ്സിനായി സ്‌കൂൾ മതിൽ പൊളിക്കാൻ പെരുമ്പാവൂർ നഗരസഭയ്ക്ക് സംഘാടക സമിതിയുടെ കത്ത്. പെരുമ്പാവൂർ ഗവ.ബോയ്‌സ് ഹൈസ്‌കൂളിന്റെ മതിൽ പൊളിക്കണമെന്നാണ് ആവശ്യം. സംഘാടകസമിതി ചെയർമാൻ ബാബു ജോസഫ് ആണ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്.

സ്‌കൂൾ ഗ്രൗണ്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് മൂന്ന് മീറ്റർ വീതിയിൽ മതിൽ പൊളിച്ചു നീക്കണമെന്നാണ് കത്തിൽ പറയുന്നത്. നവകേരള സദസ്സിലേക്ക് പരാതിക്കാർക്ക് വരുന്നതിനുള്ള സൗകര്യത്തിനായാണിതെന്നാണ് വിശദീകരണം. ഒപ്പം തന്നെ ഗ്രൗണ്ടിലേക്ക് ബസ് ഇറങ്ങുന്നതിനായി റാമ്പ് മൂന്നര മീറ്റർ വീതി കൂട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertising
Advertising
Full View

സ്‌കൂളിന്റെ മുൻഭാഗത്തുള്ള കൊടിമരം നീക്കം ചെയ്യൽ, കൊടിമരത്തിന്റെ മുൻ വശത്തുള്ള ചില്ലകൾ വെട്ടിമാറ്റൽ, ജീർണാവസ്ഥയിലുള്ള കോൺക്രീറ്റ് സ്‌റ്റേജ് പൊളിച്ചു മാറ്റൽ എന്നിവയാണ് കത്തിലെ മറ്റ് ആവശ്യങ്ങൾ. പരിപാടിക്ക് ശേഷം മതിലും കൊടിമരവും പുനർനിർമാണം നടത്തി പൂർവസ്ഥിതിയിലാക്കുമെന്നും കത്തിലുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News