സ്‌കൂളുകളിലെ വാർഷിക പരീക്ഷ ഈ മാസം; ഒന്ന് മുതൽ നാല് വരെ ക്ലാസുകൾക്ക് പരീക്ഷയില്ല

പരീക്ഷ നടത്തി സാധാരണ രീതിയിൽ ജൂണിൽ തന്നെ സ്‌കൂളുകൾ തുറക്കാനാണ് പദ്ധതി.

Update: 2022-03-05 03:25 GMT

സംസ്ഥാനത്തെ സ്‌കൂളുകളിലെ വാർഷിക പരീക്ഷ ഈ മാസം നടത്തും. മാർച്ച് 22 മുതൽ 30 വരെ പരീക്ഷകൾ നടത്താനാണ് ആലോചന. അതേ സമയം ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പരീക്ഷ ഉണ്ടായിരിക്കില്ല. ഇവർക്ക് വർക്ക്ഷീറ്റുകളായിരിക്കും നൽകുക.

ബാക്കിയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കുള്ള പരീക്ഷാ ടൈംടേബിൾ ഉടൻ പുറത്തിറക്കും. ഏറെ നാളത്തിന് ശേഷമാണ് അഞ്ച് മുതൽ ഒമ്പത് വരെയുള്ള കുട്ടികൾക്ക് പരീക്ഷ നടത്തുന്നത്.

നേരത്തെ ഒൻപത് വരെയുള്ള പരീക്ഷകൾ ഏപ്രിൽ ആദ്യം നടത്താനാണ് ധാരണയായത്. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 30നും ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 31നും ആണ് ആരംഭിക്കുന്നത്. അതിന് മുൻപേ മറ്റ് ക്ലാസുകളിലെ പരീക്ഷകൾ തീർക്കാനാണ് ലക്ഷ്യമിടുന്നത്.

Advertising
Advertising

പരീക്ഷ നടത്തി സാധാരണ രീതിയിൽ ജൂണിൽ തന്നെ സ്‌കൂളുകൾ തുറക്കാനാണ് പദ്ധതി. വിഷു, റംസാൻ, ഈസ്റ്റർ എന്നിവ കൂടി കണക്കിലെടുത്താണ് പരീക്ഷകൾ പെട്ടന്ന് തീർക്കാൻ ആലോചിക്കുന്നത്.

ഫെബ്രുവരി 27 നാണ് സ്കൂളുകൾ പൂർണമായും തുറന്നത്.  കോവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂളുകൾ  തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് മൊത്തം ശരാശരി 82.77% വിദ്യാർത്ഥികൾ ഹാജരായിരുന്നു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News