എടവനക്കാട് മേഖലയിൽ കടൽക്ഷോഭം രൂക്ഷം; റോഡ് ഉപരോധിച്ച് ജനകീയ സമിതി

ഫോർട്ട് കൊച്ചി സബ് കലക്ടർ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും സമരക്കാർ പിന്തിരിഞ്ഞില്ല

Update: 2024-06-27 08:31 GMT

കൊച്ചി: എടവനക്കാട് മേഖലയിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ജനകീയ സമര സമിതി റോഡ് ഉപരോധിച്ചു. ഫോർട്ട് കൊച്ചി സബ് കലക്ടർ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും സമരക്കാർ പിന്തിരിഞ്ഞില്ല.

അതേസമയം മഴയ്ക്ക് ശമനമുണ്ടെങ്കിലും കൊല്ലം ,കോട്ടയം പത്തനംതിട്ട ജില്ലകളിൽ വെള്ളക്കെട്ട് തുടരുകയാണ്.

കടലാക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് എടവനക്കാട് തീരമേഖലയിലെ ജനങ്ങൾ പ്രതിഷേധം കനപ്പിച്ചത്. ശാസ്ത്രീയമായ രീതിയിൽ പുലിമുട്ടും ടെട്രോപാഡും നിർമ്മിക്കണമെന്നാണ് ആവശ്യം. കനത്ത മഴയിലും രാവിലെ മുതൽ വൈപ്പിൻ - മുനമ്പം സംസ്ഥാന പാത ജനകീയ സമരസമിതി ഉപരോധിക്കുകയാണ്. ഇതിനിടെയാണ് ഫോർട്ട് കൊച്ചി സബ് കലക്ടർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയത്.

Watch Video

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News