അഞ്ച് ടീമുകളിലായി 120 പേരുടെ തിരച്ചിൽ; സൈലന്‍റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചറെ കണ്ടെത്താൻ കഴിഞ്ഞില്ല

രാജന്‍റെ വസ്ത്രവും, ടോർച്ചും കിടന്ന സ്ഥലത്ത് നിന്നും 50 മീറ്റർ ദൂരം വരെ പൊലീസ് നായ മണം പിടിച്ച് പോയെങ്കിലും രാജനെ കണ്ടെത്താൻ കഴിഞ്ഞില്ല

Update: 2022-05-06 01:11 GMT
Editor : ijas
Advertising

പാലക്കാട്: സൈലന്‍റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചറെ കണ്ടെത്താൻ കഴിഞ്ഞില്ല. പുളിക്കാഞ്ചേരി രാജനെയാണ് കാണാതായത്. ഇന്നും തിരച്ചിൽ തുടരും. മൂന്നാം തിയ്യതി രാത്രി മുതലാണ് വനം വകുപ്പ് വാച്ചറായ പുളിക്കാഞ്ചേരി രാജനെ കാണാതായത്. കഴിഞ്ഞ രണ്ട് ദിവസമായി വനത്തിനകത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും രാജനെ കണ്ടെത്താനായില്ല.

അഞ്ച് ടീമുകളിലായി 120 പേരാണ് ഇന്നലെ തിരച്ചിൽ നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും, തണ്ടർ ബോൾട്ടും, പൊലീസും, നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. രാജന്‍റെ വസ്ത്രവും, ടോർച്ചും കിടന്ന സ്ഥലത്ത് നിന്നും 50 മീറ്റർ ദൂരംവരെ പൊലീസ് നായ മണം പിടിച്ച് പോയെങ്കിലും രാജനെ കണ്ടെത്താൻ കഴിഞ്ഞില്ല. വനവിഭവങ്ങൾ ശേഖരിക്കാൻ പോകാറുള്ള ആദിവാസികൾ അടങ്ങുന്ന സംഘം ഇന്ന് തിരച്ചിലിനിറങ്ങും. വനത്തിനകത്തെ സൈരന്ധ്രി ഫോറസ്റ്റ് ക്യാമ്പിന് സമീപത്ത് വെച്ചാണ് രാജനെ കാണാതായത്.

The missing Forest Watcher could not be found inside the Silent Valley forest

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News