Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: പ്രണയം നടിച്ച് പതിനഞ്ചു വയസുകാരിയെ തട്ടികൊണ്ട് പോയി വിൽപ്പന നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിൽ. ആസാം ബാർപ്പെട്ട സ്വദേശി ലാൽചാൻ ഷേഖിനെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്.
നല്ലളത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയതിൽ ഇയാളുടെ മകനായ ഒന്നാം പ്രതി നസീദുൽ ഷേഖ് നേരത്തേ പിടിയിലായിരുന്നു.
2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സീദുൽ ഷേഖ് പിന്നീട് ഹരിയാനയിലുള്ള പിതാവ് ലാൽചാൻ ഷേഖിന് കൈമാറുകയായിരുന്നു. ഇയാൾ 25,000 രൂപയ്ക്ക് ഹരിയാനയിലുള്ള മൂന്നാം പ്രതി ആയ സുശീൽ കുമാറിന് (35) പെൺകുട്ടിയെ വിറ്റു. കേസിൽ സുശീൽ കുമാറും നേരത്തെ അറസ്റ്റിൽ ആയിരുന്നു.