ശബരിമല സ്വർണപാളി വിവാദത്തിൽ സർക്കാറിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ

എല്ലാവരും നമ്മൾ നമ്പർ വൺ ആണെന്ന് മത്സരിച്ച് പറയുകയാണ്. അങ്ങനെ പറയേണ്ടതുണ്ടോ എന്ന് നോക്കണം. സ്വർണപ്പാളി മോഷണത്തിൽ നമ്മൾ ഒന്നാമതാണോ എന്നും സുധാകരൻ ചോദിച്ചു

Update: 2025-10-06 07:32 GMT

Photo | Mediaone

ആലപ്പുഴ: ശബരിമല സ്വർണപാളി വിവാദത്തിൽ സർക്കാറിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. എല്ലാവരും നമ്മൾ നമ്പർ വൺ ആണെന്ന് മത്സരിച്ച് പറയുകയാണ്. അങ്ങനെ പറയേണ്ടതുണ്ടോ എന്ന് നോക്കണം. സ്വർണപ്പാളി മോഷണത്തിൽ നമ്മൾ ഒന്നാമതാണോ എന്നും സുധാകരൻ ചോദിച്ചു.

കെപിസിസി സാംസ്കാര സാഹിതി വേദിയിൽ 'സംസ്കാരവും രാഷ്ട്രീയവും ഇന്ന് നാളെ' എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് സുധാകരൻ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനം നടത്തിയത്. 'എല്ലാവരും ആവർത്തിച്ച് നമ്മൾ നമ്പർ വൺ ആണെന്ന് പറയുകയാണ്. ചില കാര്യങ്ങളിൽ നമ്പർ വൺ ആണെന്നത് ശരിയാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും നമ്പർ വൺ ആയാൽ എല്ലാം പൂർണമായി എന്നാണ്. എല്ലാകാര്യങ്ങളിലും പൂര്ണമായാൽ പിന്നെ മുന്നോട്ട് പോകേണ്ടതില്ലല്ലോ.' സുധാകരൻ പറഞ്ഞു.

സ്വർണപ്പാളി മോഷണം അടക്കമുള്ള പല വൃത്തികെടുകളിലും നമ്മൾ ഒന്നാമതാണ്. സ്വർണപ്പാളി കേരളം ഒന്നാമതാണോ എന്നും സുധാകരൻ ചോദിച്ചു. സ്വർണപ്പാളി മോഷണത്തിൽ സിപിഎമ്മും കോൺഗ്രസും താനും അടക്കം പലരും പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. നമ്പർ വണ്ണാണ് എന്ന് പറയുന്നതിൽ സൂക്ഷ്മത വേണം എന്നാണ് കെപിസിസി വേദിയിൽ സംസാരിച്ച സുധാകരൻ പറഞ്ഞത്. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News