Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മലപ്പുറം: മലപ്പുറത്ത് റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ മർദിച്ചു. മലപ്പുറം കൊണ്ടോട്ടി ജിവിഎച്ച്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കാണ് മർദനമേറ്റത്.
ആദ്യ മർദനത്തിന് പിന്നാലെ പൊലീസിൽ പരാതി നൽകിയത് ചോദ്യം ചെയ്തത് വീണ്ടും മർദിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു. മർദന ദൃശ്യങ്ങൾ റീൽ ആക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. കൊണ്ടോട്ടി പൊലീസ് ഏഴ് പ്ലസ് ടു വിദ്യാർഥികൾക്ക് എതിരെ കേസ് എടുത്തു.