തനിക്കെതിരായ ലൈം​ഗികാരോപണം; പരാതി നൽകി ഇടവേള ബാബു

'ആരോപണം ​ഗൂഢാലോചനയുടെ ഭാ​ഗം'

Update: 2024-08-27 16:35 GMT

എറണാകുളം: കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച രണ്ടു സ്ത്രീകൾക്കെതിരെ പരാതി നൽകി ഇടവേള ബാബു. സംസ്ഥാന പൊലീസ് മേധാവിക്കും സർക്കാർ നിയോഗിച്ച പുതിയ അന്വേഷണ കമ്മീഷനുമാണ് പരാതി നൽകിയിരിക്കുന്നത്. ‌

ഇമെയിൽ വഴിയാണ് പരാതി അയച്ചത്. തനിക്കെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് രണ്ടു വനിതകൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താൻ നൽകിയ പരാതിയിൽ കൃത്യമായി അന്വേഷണം നടത്തണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടു. തന്റെ അഭിഭാഷകനുമായി നിയമോപദേശം തേടിയതിനു ശേഷം തുടർ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഇടവേള ബാബു അറിയിച്ചു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News