ലൈംഗികാതിക്രമ പരാതി; രാഹുൽ മാങ്കൂട്ടത്തിൽ അഭിഭാഷകനുമായി ചർച്ച നടത്തി
അഡ്വ.എസ്.രാജീവിൻ്റെ വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് കണ്ടത്
Photo| MediaOne
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എറണാകുളത്ത് അഭിഭാഷകനുമായി ചർച്ച നടത്തി. അഡ്വ.എസ്.രാജീവിൻ്റെ വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് കണ്ടത്. ഇന്നലെ രാത്രി ആയിരുന്നു കൂടിക്കാഴ്ച. രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഹാജരാകുന്നത് എസ്.രാജീവാണ്.
ബലാത്സംഗ കേസിൽ 15 ദിവസമായി ഒളിവിൽ കഴിഞ്ഞ രാഹുൽ ഇന്നലെ പാലക്കാട് വോട്ടുചെയ്യാനെത്തിയിരുന്നു. കുന്നത്തൂർമേട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിലാണ് രാഹുൽ വോട്ട് ചെയ്തത് . വൈകിട്ട് അഞ്ച് മണിയോടെ എംഎൽഎ ബോർഡ് വെച്ച കാറിലാണ് രാഹുൽ എത്തിയത്.
സത്യം ജയിക്കുമെന്നും എല്ലാം കോടതി തീരുമാനിക്കട്ടെ എന്നും പ്രതികരിച്ച രാഹുൽ പീഡനക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല. വോട്ട് ചെയ്ത ശേഷം എംഎൽഎ ഓഫീസിലേക്കാണ് രാഹുൽ പോയത്. പോളിങ് ബൂത്തിന് മുന്നിൽ രാഹുലിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. വോട്ടുചെയ്ത ശേഷം പാലക്കാട് മാത്തൂരിലെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു.