വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; ഡോ. മനോജിനെതിരെ കേസെടുത്തു

വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറിൽനിന്ന് ഇ മെയിൽ വഴി വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് പൊലീസ് കേസെടുത്തത്

Update: 2023-09-03 16:00 GMT
Advertising

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്കെതിരെ കേസെടുത്തു. ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെയാണ്‌ കേസെടുത്തത്. വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറിൽനിന്ന് ഇ മെയിൽ വഴി വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് പൊലീസ് നടപടിയെടുത്തത്.

എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് വനിതാ ഡോക്ടർ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ഇതിന് ശേഷം ഇവർ ആരോഗ്യവകുപ്പിനും എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരുന്നു. ഇ മെയിൽ വഴി നൽകിയ പരാതി ആശുപത്രി സൂപ്രണ്ട് പൊലീസിന് കൈമാറുകയായിരുന്നു.

തുടർന്ന് പരാതി പരിശോധിച്ച ശേഷം ഓൺലൈൻ വഴി വനിതാ ഡോക്ടറുടെ മൊഴി പൊലീസ് ശേഖരിച്ചു. ഇതുകൂടാതെ 2019ൽ ഈ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന ജീവനക്കാരിൽ നിന്നും വിശദ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇനി ഈ ആരോപണ വിധേയനായ ഡോക്ടറിൽ നിന്നും മൊഴി എടുക്കുന്ന നടപടിയിലേക്ക് പൊലീസ് കടക്കും. ഇതിന് ശേഷമാണ് തുടർ നടപടികൾ സ്വീകരിക്കുക.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News