Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂർ: അതിരപ്പള്ളിയിൽ വനിതാ വാച്ചർക്ക് നേരെ ലൈംഗികാതിക്രമം. വാഴച്ചാൽ ഡിവിഷന് കീഴിലെ സെഷൻസ് ഫോറസ്റ്റ് ഓഫീസറാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ വാച്ചർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. സെഷൻസ് ഫോറസ്റ്റ് ഓഫീസർ പി.പി ജോൺസണെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ഒക്ടോബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.