ലൈംഗിക പീഡന പരാതി; കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി

കാസർകോട് പടന്ന സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

Update: 2023-10-11 07:27 GMT

കാസർകോട്: ലൈംഗിക പീഡന പരാതിയിൽ കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി. കാസർകോട് നീലേശ്വരം സ്വദേശി തതിലേഷ് പി.വിയെ ആണ്‌ സംസ്ഥാന കുടുംബശ്രീ മിഷൻ പുറത്താക്കിയത്. കാസർകോട് പടന്ന സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. 

കാസർകോട് ജില്ലാ പ്രോഗ്രാം മാനേജറായി പ്രവർത്തിക്കുമ്പോഴാണ് ഇയാൾക്കെതിരെ പടന്ന സ്വദേശിനി പരാതി നൽകിയത്. പരാതിയെ തുടർന്നാണ് തതിലേഷിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News