കയറുന്നതിന് മുൻപ് ബസ് എടുത്തു; സ്വകാര്യ ബസ് തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ
ബസ് കണ്ടക്ടറെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് ബസ് ജീവനക്കാർ ആരോപിച്ചു
Update: 2024-12-17 17:34 GMT
എറണാകുളം: എറണാകുളത്ത് എസ്എഫ്ഐ പ്രവർത്തകരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ സംഘർഷം. യാത്രക്കാരി ബസിൽ കയറുന്നതിനുമുമ്പ് ബസ് എടുത്തെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ സ്വകാര്യ ബസ് തടഞ്ഞിട്ടു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
ബസ് കണ്ടക്ടറെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് ബസ് ജീവനക്കാർ ആരോപിച്ചു. ഇരുകൂട്ടരെയും എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു.